SamikshaMedia

ചാത്തൻ _ചെറുകഥ

ശിവദ് നാരായൺ

ഇരുണ്ടു കിടക്കുന്ന മലനിരകളുടെ പടികൾ ആകുന്ന കുഞ്ഞു കുന്നുകളിൽ നിന്നാവാം മനുഷ്യ ചെവികളിൽ ഭീതിയുണർത്തുന്ന ഭയാനകമായ ആ ഗർജ്ജന ശബ്ദം മുഴങ്ങാറുള്ളത്. കാട്ടുചെടികൾ പന്തൽ ഇടുന്ന കുന്നിൻ്റെ താഴ്‌വരങ്ങളിൽ നിന്നാവാം, അന്തിയുടെ മയക്കത്തിൽ ആ ഭയാനകമായ മുഴക്കം പുറപ്പെടാറുള്ളത്. കാടുപിടിച്ച് കിടക്കുന്ന ആരാലോ മൂടപ്പെട്ട ഏതോ കുഞ്ഞു പൊത്തിൽ നിന്നായിരിക്കാം ആ ശബ്ദം മുഴങ്ങാറുള്ളത്.

അങ്ങനെ വിചിത്രത്തിൽ വിചിത്രമായ ചിന്തകൾ ആ മുഴക്കത്തെ പറ്റി ആൾക്കാർ പറയുന്നു. എന്നാൽ ഒരുവൻ പറയുന്നു ആ മുഴക്കം ജീവിയല്ല, ജന്തു വല്ല, അതിനു മരണമില്ല! ജനനമില്ല! നിർജീവമായ ആയ ഭീകര ദൃശ്യത്തെ കാണണമെങ്കിൽ തിരിച്ചറിയണമെങ്കിൽ കാടിൻ്റെ മറവിൽ എവിടെയോ പതുങ്ങിപ്പോയ ആ പൊത്ത് നിങ്ങൾ കണ്ടെത്തണം എന്നാൽ ഞാൻ ചോദിക്കുന്നു നിങ്ങൾ കണ്ടിട്ടുണ്ടോ ചാത്തനെ?

ശിവദ് നാരായൺ

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

one × four =