SamikshaMedia

സൈക്കിൾ ടൂർസ് കാനഡ (CTC) 50 കിലോമീറ്റർ സൈക്കിൾ സവാരി നടത്തി.

Share Now

ടോറന്റൊ: സൈക്കിൾ ടൂർസ് കാനഡ (CTC) കൂട്ടായ്മയുടെ നേതൃത്വത്തിൽ 50 കിലോമീറ്റർ സൈക്കിൾ റൈഡ് നടത്തി. കുടിയേറ്റക്കാരുടെ ഇടയിൽ ‘ഹെൽത്തി ലൈഫ്‌സ്‌റ്റൈൽ ശീലങ്ങൾ‘പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ മീറ്റ്-അപ്പ്‌ റൈഡ് നടത്തിയത്. ഈസ്റ്റ്‌ യോർക്കിലെ ടൈലർ ക്രീക്ക് പാർക്കിൽ നിന്ന് ആരംഭിച്ചു ശിശിരകാലത്തിന്റെ ഭംഗിയസ്വദിച്ചുകൊണ്ട് ഗോൾഡൻ ഷൂ വാട്ടർ ഫ്രണ്ട് ഏരിയയിലൂടെ സഞ്ചരിച്ചു ഏറ്റിബിക്കോക്കിലെത്തി അവിടെ നിന്നും തിരിച്ചു തുടങ്ങിയ സ്ഥലത്തേക്ക് പോയി റൈഡ് അവസാനിപ്പിക്കുന്ന രീതിയിലാണ് റൈഡ് മാപ്പ് ക്രമീകരിച്ചിരുന്നത്.
ഈ സൈക്കിൾ ടൂറിന്റെ വിശദമായ വീഡിയോ @kcyclopedia എന്ന സൈക്ലിങ് ചാനലിൽ ഉടൻ ലഭ്യമാകുന്നതാണ്.

2023ൽ ആരംഭിച്ച CTC (Cycling Tours Canada) ദീർഘ ദൂര സോളോ റൈഡ് കളും ചെറുതും വലുതുമായ ഗ്രൂപ്പ്‌ റൈഡ്കളും (10km,25km,50km,100കെഎം,200km) നടത്തിവരുന്നു. സൈക്ലിസ്റ്റുകൾക്ക് കൂടുതൽ സേഫ്റ്റി തരുന്ന ട്രെയിൽ റൈഡുകളാണ് കൂടുതലായും CTC സംഘടിപ്പിക്കുന്നത്. പ്രായഭേദമന്യേ സൈക്ലിങ് ഇഷ്ടപ്പെടുന്നവരെയെല്ലാം CTC ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

CTC യുടെ അടുത്ത റൈഡ് ഒക്ടോബർ 19നാണു ക്രമീകരിച്ചിരിക്കുന്നത്. (Waterfront Scarborogh -Whitby)ഗ്രേറ്റർ ടോറൊന്റോ ഏരിയയിൽ(GTA) സൈക്ലിങ് താത്പര്യമുള്ളവർ 6472151095(ബിജോ സെബാസ്റ്റ്യൻ) നമ്പറിൽ(Text/Whatsapp) കൂടുതൽ വിവരംങ്ങൾക്കായി ബന്ധപ്പെടുക.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

9 + 13 =