SamikshaMedia

EFUF രണ്ടാം വർഷത്തിലേക്ക്

Edmonton Fest of Unity Foundation (EFUF) വിപുലമായ പരിപാടികളുമായി രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. 2024 നവംബർ മാസത്തിലെ അതികഠിനമായ തണുപ്പിനെയും മഞ്ഞുവീഴ്ചയും വകവയ്ക്കാതെഎഡ് മണ്ടനിലെ ഏതാനും പേർ ചേർന്ന് രൂപം നൽകിയ നോൺ പ്രോഫിറ്റ് ചാരിറ്റബിൾ ഓർഗനൈസേഷൻ ആണ് EFUF.

നിരവധിയായ സംസ്കാരങ്ങളുടെയും ഭാഷകളുടെയും ആചാര അനുഷ്ഠാനങ്ങളുടെയും കൂടിച്ചേരൽ ആണല്ലോ കാനഡ. വൈവിധ്യമാർന്ന ഈ സമൂഹത്തിന് കരുത്തായി അവർക്കിടയിൽ പ്രവർത്തിച്ച പരസ്പര ബഹുമാനവും സ്നേഹവും വളർത്തി പരസ്പരം മനസ്സിലാക്കാനുള്ള അവസരങ്ങൾ ഒരുക്കിയും അവരെ ഒരുമിപ്പിച്ച് കരുത്തുറ്റ ഒരു സമൂഹമായി മാറ്റുകയാണ് പ്രഥമലക്ഷ്യം. കൂടാതെ പുതിയതായി വരുന്ന കുടിയേറ്റക്കാരെ, യുവാക്കളെ, വിദ്യാർത്ഥികളെ, സീനിയേഴ്സ് എന്നിവർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകുക. സമൂഹത്തിൽ അറിയപ്പെടാത്തവരെ മാറി നിൽക്കുന്നവരെ മുൻനിരയിലേക്ക് കൊണ്ടുവരികയും അവരെ കേൾക്കുകയും പ്രോഗ്രാമുകളിലൂടെ മുൻനിരയിൽ എത്തിക്കുകയും ചെയ്യുക. വിവിധ മേഖലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചവരെ കണ്ടെത്തി ആദരിക്കുകയും അവാർഡുകൾ നൽകി കൂടുതൽ ഉയരങ്ങളിൽ എത്തുവാനുള്ള പ്രോത്സാഹനങ്ങൾ നൽകുക.

വിവിധ പ്രോഗ്രാമുകൾ കൾച്ചറൽ ഇവന്റുകൾ എന്നിവ വഴി കമ്മ്യൂണിറ്റികളെ ഉയർത്തിക്കൊണ്ടുവന്ന് എഡ്മൺ മുഴുവനും കരുത്തുറ്റ സമൂഹങ്ങളെ സൃഷ്ടിക്കുക.അതിനാവശ്യമായ പരിപാടികളാണ് ഞങ്ങൾ ആസൂത്രണം ചെയ്തു വരുന്നത്. വിവിധങ്ങളായ സാംസ്കാരിക പരിപാടികളും ശാക്തീകരണ workshop കളും മറ്റു പ്രാദേശിക അസോസിയേഷകളുമായി ചേർന്ന് നടത്തിയിട്ടുള്ള ശക്തമായ പശ്ചാത്തലം EFUF നുണ്ട്.
2024 നവംബർ 23 ന് EFUF-1 വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. പ്രസ്തുത പരിപാടിയിൽ വിവിധ ബിസിനസ്സ് സ്റ്റാളുകൾ ഫുഡ് കോട്ടുകൾ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ ബോഡി ബിൽഡിംഗ് ഷോ കുട്ടികൾക്കും മുതിർന്നവർക്കും ആയുള്ള വിവിധയിനം പരിപാടികളോടെ നടത്തപ്പെട്ടു .

സമാപന പരിപാടി Tim Uppal (Member of Parliament and the Deputy Leader for Canada’s Official Opposition. He previously served as the Minister of State for Democratic Reform and the Minister of State for Multiculturalism) ഉദ്ഘാടനം ചെയ്തു. പ്രസ്തുത പ്രോഗ്രാമിൽ edmonton ലെ വിവിധ മേഖലകളിൽ നിറസാന്നിധ്യമായി മാറിയ 60 ഓളം പ്രതിഭകളെ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫൈനലിസ്റ്റ് Dr. Teenu Tellence നയിക്കുന്ന ഓർക്കസ്ട്ര പ്രോഗ്രാമിന്റെ മികവ് വർദ്ധിപ്പിച്ചു. അതിനും ഉപരിയായി EFUF ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പ്രസ്തുത പ്രോഗ്രാമിൽ നിന്നും ലഭിച്ച3000/ ഡോളർ വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി നൽകുകയും ചെയ്തു.

EFUF രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിൽ പുതുമയാർന്ന വ്യത്യസ്തങ്ങളായ പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ഈ ഒരു വർഷത്തിനുള്ളിൽ തന്നെ EFUF ന് നിയമപരമായി ചാരിറ്റി ഫൗണ്ടേഷൻ ആയി രജിസ്റ്റർ ചെയ്തു വിവിധ ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നേറാൻ സാധിച്ചു. ജൂലൈ 12 ശനിയാഴ്ച SANGAMAM 2025- EFUF ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഗണം ഉച്ചയ്ക്ക് രണ്ടുമണി മുതൽ പത്തുമണിവരെ വിവിധ പരിപാടികളോടെ നടത്തപ്പെടും .

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

eight − 5 =