കണ്ണൂർ: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നാണ് പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ച് നിൽക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോൾ ഓടിയ ഗോവിന്ദച്ചാമി കിണറ്റിൽ ചാടി. പിന്തുടർന്ന പോലീസ് ഇയാളെ കിണറ്റിൽനിന്ന് വലിച്ചെടുത്തു.
മണിക്കൂറുകൾ മാത്രമാണ് ഗോവിന്ദച്ചാമിക്ക് ജയിലിനു പുറത്തു കഴിയാനായത്. ഗോവിന്ദച്ചാമി വെള്ളിയാഴ്ച്ച അർധരാത്രി 1.10-നാണെന്നും അതല്ല പുലർച്ചെ നാലേകാലോടെയാണ് ജയിൽ ചാടിയതെന്നും വാദമുണ്ട്. രാവിലെ പത്തരയോടെ ഇയാൾ പോലീസിന്റെ കയ്യിലകപ്പെടുകയും ചെയ്തു.
ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം പുറത്ത് വന്നതിന് പിന്നാലെ പൊതുജനങ്ങളും ജാഗ്രതയിലായിരുന്നു. കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് ഗോവിന്ദച്ചാമിയോട് സാമ്യമുള്ള ഒരാളെ കണ്ടതായി ഒരാൾ പോലീസിനെ വിവരം ലഭിച്ചു. ഒരു കെെ തുണി ഉപയോഗിച്ച് മറച്ചിരുന്നു. ഇതിൽ സംശയം തോന്നിയ ആൾ കൂടുതൽ ശ്രദ്ധച്ചപ്പോഴാണ് ഒരു കെെ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്. ജയിൽ ചാടിയ വാർത്ത ഇതിനകം പുറത്ത് വന്നതിനെത്തുടർന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവർ വിളിച്ച് പറഞ്ഞതിനെത്തുടർന്ന് ഇയാൾ ഓടിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് ഗോവിന്ദച്ചാമിയോട് സാമ്യമുള്ള ഒരാളെ കണ്ടതായി വിവരം ലഭിച്ചു. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയിൽ ചാടിയ വാർത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടർന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവർ വിളിച്ച് പറഞ്ഞതിനെത്തുടർന്ന് ഇയാൾ ഓടിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഗോവിന്ദച്ചാമിയെ കണ്ടതായി പറയുന്ന സ്ഥലത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം അധികൃതർ അറിഞ്ഞത് അഞ്ച് മണിക്കൂർ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലിൽനിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നു. അർധരാത്രി 1.10-നാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് ലഭിക്കുന്ന വിവരം. ജയിൽക്കമ്പി മുറിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിച്ചില്ല എന്നും കരുതപ്പെടുന്നു.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽവെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.

Leave a Reply