SamikshaMedia

പ്രൊഫസർ വർഗീസ് മാത്യു ഭാരത് സേവക് സമാജിൻ്റെ ദേശീയ അവാർഡിന് അർഹനായി.

prof varghese mathew got bharath sevak samaj award
Share Now

റിപ്പോർട്ട്: ഡോ. മാത്യു ജോയ്‌സ്. (ഗ്ലോബൽ മീഡിയ ചെയർ ജിഐസി)

കോഴിക്കോട് : എൻ ഐ ടി കാലിക്കറ്റ് ഇന്ത്യൻ നോളജ് സിസ്റ്റം
ഗവേഷകൻ പ്രൊഫസർ വർഗീസ് മാത്യുവിന് ഭാരത് സേവക് സമാജിൻ്റെ ദേശീയ അവാർഡിന് അർഹനായി.

ഭാരതത്തിൻ്റെ സാംസ്കാരിക പാരമ്പര്യം വരും തലമുറകളിലേക്ക് പകർത്താൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

ഭഗവത് ഗീതയിലെ 18 അധ്യായങ്ങളിലെ 700 സംസ്കൃത ശ്ലോകങ്ങളും അവയുടെ മലയാള പരിഭാഷയും സ്വന്തം കൈപ്പടയിൽ എഴുതിയതിന് ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ ഇടം നേടി.

രാമായണത്തിൻ്റെ കാലിക പ്രസക്തി ദസ്റയുടെ ഐതിഹ്യവും സന്ദേശവും എന്നീ വിഷയങ്ങളിൽ പുസ്തകവും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

യോഗയിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ഗീതയിലെ വിശ്വദർശനം വിഷയത്തെ ആധാരമാക്കി നിരവധി ക്ഷേത്രങ്ങളിൽ പ്രഭാഷണം നടത്തുന്നുണ്ട്. നിരവധി പുരസ്ക്കാരങ്ങളും ആദരവും ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 13 ന് തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

മലബാർ ക്രിസ്ത്യൻ കോളേജിൽ ഫിസിക്സ് വകുപ്പ് മേധാവിയായിരുന്നു. വിരമിച്ച ശേഷം കൈതപ്പൊയിൽ ലിസ്സ കോളജിലും എരത്തിപ്പാലം സെൻ്റ് സേവിയേഴ്സ് കോളജിലും പ്രിൻസിപ്പലായി പ്രവർത്തിച്ചു.

തിരുവനന്തപുരത്തെ കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, ഭാരത് സേവക് സമാജിന്റെ ദേശീയ അവാർഡ് പ്രൊഫ. വർഗീസ് മാത്യുവിന് അഖിലേന്ത്യാ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ സമ്മാനിച്ചു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിലും അതിന്റെ പുരാതന പാരമ്പര്യങ്ങൾ ഭാവി തലമുറകൾക്ക് കൈമാറുന്നതിലും അദ്ദേഹം നടത്തിയ സമർപ്പിത ശ്രമങ്ങളെയാണ് അവാർഡ് അംഗീകരിക്കുന്നത് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ ഭൗതികശാസ്ത്ര വിഭാഗം മുൻ മേധാവിയാണ് പ്രൊഫ. മാത്യു, നിലവിൽ ഇന്ത്യൻ നോളജ് സിസ്റ്റം, എൻഐടിയിൽ ഗവേഷകനായി തന്റെ പണ്ഡിത പ്രവർത്തനങ്ങൾ തുടരുന്നു.

ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ (ജിഐസി, നോർത്ത് കേരള ചാപ്റ്റർ) പ്രസിഡന്റാണ് അദ്ദേഹം.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

five − three =