SamikshaMedia

തണ്ണി മത്തൻ പച്ചടി

തണ്ണി മത്തൻ പച്ചടി

ചേരുവകൾ (ingredients)
1 കപ്പ് തണ്ണിമത്തൻ
5 പച്ച മുളക്
1 ടേബിൾ സ്പൂൺ ഇഞ്ചി
1/2 കപ്പ് വെള്ളം
ഉപ്പ്
1 കപ്പ് കട്ടത്തൈര്
1 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ
1/2 ടീസ്പൂൺ കടുക്
ഒരു നുള്ള് ജീരകം
2 ചുവന്നുള്ളി
2 വറ്റൽമുളക്
കറിവേപ്പില
1/4 ടീസ്പൂൺ പച്ച കടുക്

പച്ചടി തയാറാക്കുന്ന വിധം

* തണ്ണിമത്തൻ മുറിച്ചിട്ട് അകത്തെ ചുവന്ന ഭാഗം മാറ്റിവെയ്ക്കുക. പുറം തോടിൻറെ ഉള്ളിലെ ചുവന്ന ഭാഗം എന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കിൽ ചെത്തിക്കളയണം. അതേപോലെ പുറത്തെ പച്ചനിറമുള്ള തൊലിഭാഗം മാത്രം ചെത്തിക്കളയുക. അപ്പോൾ കിട്ടിയിരിക്കുന്ന വെളുത്തഭാഗം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം.

* ഇങ്ങനെ ചെറുതായി അരിഞ്ഞ വെളുത്തഭാഗം ഒരു കപ്പ്, സോസ്പാനിലേക്കു മാറ്റുക.
അതിലേക്ക് അഞ്ചു പച്ചമുളകുകൾ അരിഞ്ഞുവെച്ചതും ചേർക്കുക.
ഇഞ്ചി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ, അരക്കപ്പ് വെള്ളവും അര ടീസ്പൂൺ ഉപ്പും ചേർത്ത്, 10 മിനിറ്റ് വേവിച്ചെടുക്കുക.

* ഒരു ബൗളിൽ ഒരു കപ്പ് കട്ടത്തൈര് എടുത്ത് , അര ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലവണ്ണം ഉടച്ചെടുക്കുക.

* ഒരു ചീനച്ചട്ടിയിൽ 1 1/2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് , ചൂടാക്കി 1/2 ടീസ്പൂൺ കടുക്‌ ഇട്ടു പൊട്ടിച്ചെടുക്കുക. അതിലേക്കു ഒരു നുള്ള് ജീരകം, രണ്ടു ചുവന്ന ഉള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ കൂടി ചേർത്ത് മൂപ്പിക്കണം.

* അതിലേക്ക് 2 വറ്റൽ മുളകുകൾ കൂടി ചേർത്ത് ഇളക്കിയിട്ട്, ഉടച്ചുവെച്ചിരിക്കുന്ന തൈരിലേക്കു ചേർത്ത് ഇളക്കണം.

* അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന തണ്ണീർമത്തൻ ചേർത്തിട്ട്, കാൽ സ്പൂൺ പച്ച കടുക് ചതച്ചതും ചേർത്ത് ഇളക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർക്കുക .

ഇതാ തണ്ണിമത്തൻ പച്ചടി, റെഡി റെഡി !

Alice Mathew

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

16 − twelve =