SamikshaMedia

500 രൂപ നോട്ടുകൾ പിൻ‌വലിക്കുന്നു ( ഒരു ഫോർവേഡഡ് മെനി ടൈംസ് ആശങ്ക)

500 notes withdrawal fake news
2026 മാർച്ചോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) 500 രൂപ നോട്ടുകൾ നിർത്തലാക്കുമെന്ന് തെറ്റായി അവകാശപ്പെടുന്ന ഒരു വൈറൽ യൂട്യൂബ് വീഡിയോ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി.
ക്യാപിറ്റൽ ടിവി ചാനൽ (capitalmind) എന്ന യൂട്യൂബ് ചാനൽ ഇതുസംബന്ധിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്  ഉടൻ  തന്നെ വൈറലായി. 500 രൂപ നോട്ട് ഘട്ടം ഘട്ടമായി പിൻവലിക്കുകയാണോ എന്ന് പലരെയും സംശയിപ്പിച്ചു.
ഇതാ ഒരു ഫാക്ട് ചെക് (വസ്തുതാ പരിശോധന). ആർ‌ബി‌ഐ അത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും 500 രൂപ നോട്ടുകൾ നിയമപരമായി തുടരുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.
ഏപ്രിലിൽ ആർബിഐ പുറത്തിറക്കിയ ഒരു യഥാർത്ഥ സർക്കുലർ ആയിരിക്കാം, ഈ ഊഹാപോഹത്തിന് പിന്നിൽ എന്ന് അനുമാനിക്കുന്നു.

അന്ന് എടിഎമ്മുകൾ വഴി ചെറിയ മൂല്യമുള്ള നോട്ടുകളുടെ, പ്രത്യേകിച്ച് 100 രൂപ, 200 രൂപ നോട്ടുകളുടെ ലഭ്യത വർദ്ധിപ്പിക്കാൻ ബാങ്കുകളോടും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാരോടും (ഡബ്ല്യുഎൽഎഒ) നിർദ്ദേശം നൽകിയിരുന്നു.

“പലതവണ ഫോർവേഡ് ചെയ്യപ്പെട്ട” ഈ സന്ദേശം പോലെയുള്ള

തെറ്റായ വിവരങ്ങളിൽ വീഴരുതെന്ന് പി‌ഐ‌ബി നിർദ്ദേശിക്കുന്നു. “വിശ്വസിക്കുന്നതിനോ പങ്കിടുന്നതിനോ മുമ്പ് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ പരിശോധിക്കുക,” അവർ മുന്നറിയിപ്പ് നൽകി.

ഇപ്പോൾ, 500 രൂപ കറൻസി നോട്ടുകളുടെ നിലയിലോ പ്രചാരത്തിലോ എന്തെങ്കിലും മാറ്റം സൂചിപ്പിക്കുന്ന ഒരു ഔദ്യോഗിക പ്രസ്താവനയോ സർക്കുലറോ ആർ‌ബി‌ഐയിൽ നിന്ന് ഇല്ല. രാജ്യത്തുടനീളമുള്ള എല്ലാ ഇടപാടുകൾക്കും ഈ നോട്ട് സ്വീകരിക്കുന്നത് തുടരുന്നു.

പലപ്പോഴും ആവർത്തിക്കപ്പെടുന്ന ഇത്തരം “ഫോർവേഡഡ് മെനി ടൈംസ്” മെസേജുകൾ, പഴയതും ആശങ്ക പടർത്തുന്നതും തെറ്റുമായിരിക്കും എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രം!

ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ്

Loading

Authors

Leave a Reply

Your email address will not be published. Required fields are marked *

14 − thirteen =