SamikshaMedia

കൂക്കിക്കണ്ണനും ചില വെളിപ്പെടുത്തലുകളും – സുധസുരേഷ്

‘തിരുവോത്തേ പെണ്ണുങ്ങക്ക് രഹസ്യം സുക്ഷിക്കാൻ പറ്റൂലാന്ന് ആരാ പറഞ്ഞേ ‘

കോയക്കാൻ്റെ ചായക്കടേന്ന് ചായ കുടിക്കുമ്പോൾ കൂക്കി ആ രഹസ്യം വെളിപ്പെടുത്തി.

ചൂട് ചായ മൊത്തി കുടിക്കുന്ന അമ്മദ്ക്കാക്കും, ഇഡ്ഡലിയുമായി മൽപ്പിടുത്തത്തിലേർപ്പെട്ടഅപ്പുനായർക്കുംഅതറിയാനുള്ള ആവേശമിരട്ടിയായി.

പത്രം വായിക്കാനെത്തിയ പൗരപ്രമുഖൻ നാണു മാഷും, ചായ പാരുന്നഗോപാലേട്ടനും, ഒരു കഷ്ണം സാബൂൻ മേടിക്കാൻ വന്നപാത്തുമ്മത്താത്തയും കണ്ണേട്ടൻ്റെ വെളിപ്പെടുത്തലുകൾക്കായി കാതോർത്തു.

ൻ്റെ കണ്ണാ, ഞ്ഞ് അദ് ബേം പറഞ്ഞോളാണ്ടി.

കോയക്കാക്ക് ബേസാറായി.

രണ്ടുന്ന് കൂക്കിയാലേ എന്തേലും പറയാൻ കണ്ണേട്ടനാവൂ.മൂപ്പര് കണ്ഠ ശുദ്ധി വരുത്തിഅതിൻ്റെ പ്രാരംഭ നടപടികൾ തുടങ്ങി.

അല്ല! കണ്ണാ, പ്പം അങ്ങോട്ടൊന്നും കാണുന്നില്ലാലോ?
ത്തിരി അടയ്ക്ക പറിക്കാന് ണ്ടായി നും. മാലതി ഇന്നലെ അന്തിക്കും കൂടി നെൻ്റെ കാര്യം പറഞ്ഞു. അപ്പോൾ കടേലെത്തിയ വാസു മാഷ് ഇടങ്കോലിട്ടു.

 

വാസു മാഷ് നാട്ടാര് ടെ പ്രിയപ്പെട്ട മാഷാണ്‌. ഇത്തിരി ബഹുമാനോം സ്നേഹോം ക്കെ ള്ളതിനാൽ ആരും മറുത്തു പറയാറില്ല.

മാഷ് രാവിലന്നെ എങ്ങട്ടാണാവോ?

ഭവ്യത ഒട്ടും കുറയ്ക്കാതെ ചായ മൊയലാളി കോയക്കാ കുശലാന്വേഷണം നടത്തി.
(ചായ മൊയലാളി ന്ന് വാസു മാഷ് തന്നെ ഇട്ട പേരാ.)
ഒന്നൂല്ലെടോ? കണ്ണനെ ഒന്നു കാണാലോന്ന് കരുതി എറങ്ങീതാ !

കാര്യം കഴിഞ്ഞ് മാഷ് തിരിച്ചു പോയി.

ഓ! അല്ലേലും കണ്ണൻ മാടപ്രാവ് കുറുകേന്നടത്തേ പണിക്ക് പോകുളളൂ.

സ്വല്പംതമാശകലർത്തി അപ്പു നായരത് പറഞ്ഞപ്പോൾ തെല്ലൊരു നീരസം കണ്ണേട്ടന് തോന്നാതിരുന്നില്ല.

സംഗതി സത്യാണ് താനും.

തിരുവോത്തേ നായന്മാര്ടെ തനി സൊഭാവാ ങ്ങക്ക്.

കണ്ണേട്ടൻ മുറുമുറുത്തു.

ആ നായരിക്ക് ചെവി കേക്കാത്തേ അൻ്റ ഭാഗ്യാന്ന് കൂട്ടിക്കോളാണ്ടി.
കോയക്ക തൻ്റെ വാദഗതി നിരത്തി.

അല്ലാ! മ്മളെ പെണ്ണ്ങ്ങളെ രഹസ്യം…?

ചായ പാരുന്നതിനിടേല് ഗോപാലേട്ടനത് മറന്നില്ല.

ൻ്റെ ഗോപാലാ അൻ്റ പണി ചായ പാരലാ!
അത് കയിഞ്ഞ് മതി നാട്ട് വർത്താനം!

കോയക്ക ‘ചായ മൊയലാളി’യായി.

ന്നാലും മ്മക്കദ് കേക്കാലോ? എന്തേയ്!

അമ്മദ്ക്കാ ഉസാറായി.

ചെട്ട്യാങ്കണ്ടി നാരാണേട്ടൻ്റെ അമ്മ അമ്മാളു അമ്മ മരിച്ചപ്പളാ സംഭവം. ചെട്ട്യാങ്കണ്ടി ശങ്കരേട്ടൻ്റെ അമ്മ സുഖല്ലാണ്ട് കെടപ്പല്ലായിനോ? അന്നേരം മ്മളെ മഠത്തിലെ കമല്ടേത്തിയുംതാഴത്തെ ലീലേം കൂടി മരിച്ചെടത്ത് പോയത്. പക്കേല് ഓല് ബിജാരിച്ചത് ശങ്കരേട്ടൻ്റെ അമ്മയാന്നാ! അങ്ങനെ രണ്ടാളും പാഞ്ഞ് പോയി ആട ചെന്നപ്പം ആരൂല്ല പാർതിയേട്ത്തി പയ്യിനെ കെട്ടാൻ പോയതാ. വാതില് തൊറന്ന് കെടക്വാ!

ഉയൻ്റെ ലീലേ! ഇവിടാരും ല്ലാലോ? മ്മള്പ്പം എന്താക്കും?
കല്യാണ്യമ്മ വലിവും തൊടങ്ങി! ന്തായാലും മരിച്ചിക്ക് ല്ല. അപ്പളേക്ക് മ്മളെത്തി. പാർതി യേട്ത്തി അറിയല്ണ്ടാകേല.

നോക്കി നിക്കാണ്ട് ച്ചിരി വെള്ളേം ങ്ങെ ടുക്ക്ലീലേ!

അങ്ങനെ ഏടേം വെള്ളംകാണാണ്ടായപ്പളാഉമ്മാരത്തെ കിണ്ടീല് ഇത്തിരി വെള്ളംകണ്ടത്.അവസാനസമയംലേശംവെള്ളംകൊടുത്താല് പുണ്യം കിട്ടും ന്ന് പറഞ്ഞ്കമലേട്ത്തി കിണ്ടീലെ വെള്ളം ഓറെ വായില് ഒയിച്ചോട്ത്തു.

പ്ഫ! നായിൻ്റ മക്കളേ…
ആരാടാ എന്ന കുളിപ്പിക്കാൻ ബന്നേ? കെടന്ന കെടപ്പിന്ന് എണീറ്റൂടെങ്കിലും നാവിൻ്റെ മൂർച്ച കുറയാത്ത കല്യാ ണ്യമ്മ ഒരാട്ട് ആട്ടി

കമാന്ന്മിണ്ടാതെ പോയേനാക്കാളും വേഗത്തില് ഓല്
പൊരേലെത്തി.
ആരോടും പറേണ്ടാ ന്ന് രണ്ടാളും ശട്ടം കെട്ടി.

കല്യാണ്യമ്മ മരിച്ചേന് ശേഷാ ഓല് ൻ്റെ ജാനു നോട് പറഞ്ഞേ!

അദാ! മ്മളെ തിരുവോത്തെ പെണ്ണ്ങ്ങള്. കണ്ണേട്ടൻ ഒന്നൂടി കൂക്കി.

സുധസുരേഷ്.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

sixteen − three =