SamikshaMedia

വിരമിച്ച മാധ്യമപ്രവർത്തകർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.

retired journalist meet

കൊച്ചി : കേരളത്തിലെ പ്രൊഫഷണൽ മാധ്യമപ്രവർത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച വിരമിച്ച മാധ്യമപ്രവർത്തകരുടെ സംഗമവും മാധ്യമപ്രവർത്തകർക്കുള്ള ക്ഷേമനിധിയുടെ പ്രഖ്യാപനവും എറണാകുളത്ത് നിർവഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.

RETIRED MEDIA JOURNALISTS

ക്ഷേമ പദ്ധതി പ്രഖ്യാപനത്തെ തുടർന്ന് കേരളത്തിലെ പത്രങ്ങളിൽ നിന്നും ചാനലുകളിൽ നിന്നും ഇക്കൊല്ലംവിരമിച്ചമാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഫോട്ടോ എടുക്കുകയും ചെയ്തു. എറണാകുളം ടി ഡി എം ഹാളിൽ നടന്ന ചടങ്ങിൽ കെ യു ഡബ്ല്യുജെ സംസ്ഥാന പ്രസിഡണ്ട് കെ പി റെജി,ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ജേണലിസ്റ്റ് വെൽഫെയർ ഫണ്ടിന്റെ പ്രഖ്യാപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ആകസ്മിക ദുരന്തങ്ങളിൽ പ്രതിസന്ധിയിൽ ആവുന്ന മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ആശ്വാസം എത്തി ക്കുകയെന്ന ലക്ഷ്യത്തോടെ കേരള പത്രപ്രവർത്തക യൂണി യൻ തുടക്കമിടുന്ന പദ്ധതിയാണ്.

ജോലിയിലിരിക്കെ മരണം സം ഭവിക്കുന്നവർക്ക് പത്ത് ലക്ഷം രൂപയും ജോലിയെടുക്കാൻ കഴി യാത്ത വിധം ശാരീരിക വിഷമ തയിൽ ആകുന്നവർക്ക് മൂന്നു ലക്ഷം രൂപയും സഹായം എത്തി ക്കും. വിരമിക്കുന്ന മാധ്യമ പ്രവർത്തകരെ 65 വയസ്സ് വരെ അസോസിയേറ്റ് അംഗമായി നി ലനിർത്തി സംരക്ഷണം ഉറപ്പാക്കും. ഇവർക്ക് മരണം സംഭവി ച്ചാൽ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നൽകും.

യൂണിയൻ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ ബ്രേക്കിങ് ഡി ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശനുംസംസ്ഥാന തലത്തിൽ ആദ്യമായി യൂണിയനിൽ നിന്നു വിരമിക്കുന്നവർക്ക് വേണ്ടി വിപുലമായ രീതിയിൽ സംഘടിപ്പി ക്കുന്ന സൗഹൃദ സംഗമം മന്ത്രി പി രാജീവും ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പത്രങ്ങളിലും വാർത്താചാനലുകളിലും ആയി സേവനമനുഷ്ഠിക്കുന്ന 3700ലധികം മാധ്യമപ്രവർത്തകരാണ് സംഘടനയിലെ അംഗങ്ങൾ. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബുകൾ യൂണിയൻറെ ഉടമസ്ഥതയിലാണ്. സംസ്ഥാന സർക്കാർപെൻഷൻ പദ്ധതി കൂടാതെ, യൂണിയൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.

 

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

18 − 14 =