SamikshaMedia

ഓക്ക് കമ്യൂണിറ്റി-ഒന്റാരിയോ ഹീറോസ് യൂണിറ്റി ഫെസ്റ്റ് മേയ് 2ന്

Share Now

ഓക്ക് കമ്യൂണിറ്റി-ഒന്റാരിയോ ഹീറോസ്
യൂണിറ്റി ഫെസ്റ്റ് മേയ് 2ന്

മാതൃദിനാഘോഷം, യുവപ്രതിഭകളുടെ സംഗമം

മിസ്സിസാഗ: ഓക്ക് കമ്മ്യൂണിറ്റി കാനഡയും ഒന്റാരിയോ ഹീറോസും ചേർന്നൊരുക്കുന്ന യൂണിറ്റി ഫെസ്റ്റ് 2026  മേയ് 2ന് അഞ്ച് മണിക്ക് മിസ്സിസ്സാഗയിലെ പോർട്ട് ക്രെഡിറ്റ് സെക്കൻഡറി സ്കൂളിൽ നടക്കും. കാനഡയിലെ വ്യത്യസ്തവും വൈവിധ്യങ്ങളാൽ സമ്പന്നവുമായ സമൂഹങ്ങളുടെ കൂട്ടായ്മയും ഐക്യവും വനിതാ-യുവജന ആഘോഷവുമാണ് യൂണിറ്റി ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

മാതൃദിനാഘോഷത്തിന്റെ ഭാഗമായി അമ്മമാരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളുമുണ്ടാകും. യുവപ്രതിഭകൾ ഒരുക്കുന്ന വ്യത്യസ്ത പരിപാടികളും ആഘോഷത്തിന്റെ പ്രത്യേകതയാണ്. വിവിധ സാംസ്കാരങ്ങളെ സമന്വയിപ്പിക്കുന്നതാകും ഇവരുടെ കലാ-സാംസ്കാരിക പരിപാടികൾ.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും. ടിക്കറ്റുകൾ ഓക്ക് കമ്മ്യൂണിറ്റി കാനഡയുടെയും ഒന്റാരിയോ ഹീറോസിന്റെയും വെബ്സൈറ്റിൽ ലഭ്യമാണ്. 50 ഡോളറിന് വിഐപി ടിക്കറ്റ് ലഭിക്കും. മുതിർന്നവർക്ക് – 25, വിദ്യാർഥികൾക്കും യുവജനങ്ങൾക്കും -10 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഡിന്നറുമുണ്ടാകും. മുതിർന്നവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

two × four =