Skip to main content

SamikshaMedia

ടൊറന്റോയിലെ BAPS ശ്രീ സ്വാമിനാരായൺ മന്ദിർ 20-ാം വാർഷികം ആഘോഷിച്ചു; സേവനത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും രണ്ട് പതിറ്റാണ്ടുകൾ

Share Now

ടൊറന്റോ: ടൊറന്റോയിലെ എറ്റോബിക്കോക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന BAPS ശ്രീ സ്വാമിനാരായൺ മന്ദിർ സമൂഹസേവനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഇരുപത് വർഷങ്ങൾ പൂർത്തിയാക്കി 20-ാം വാർഷികം ആഘോഷിച്ചു. വിവിധ മത-സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള അതിഥികളുടെ സാന്നിധ്യത്തിൽ നടന്ന ആഘോഷം സമൂഹ ഐക്യത്തിന്റെയും മാനവിക സേവനത്തിന്റെയും സന്ദേശം ഉയർത്തിക്കാട്ടി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടൊറന്റോയിലെ ഹിന്ദു സമൂഹത്തിന് ആത്മീയവും സാംസ്കാരികവുമായ കേന്ദ്രമായി പ്രവർത്തിക്കുന്ന മന്ദിർ, ആരാധനാലയം എന്ന നിലയിൽ മാത്രമല്ല, സമൂഹനന്മയ്ക്കായി നിരവധി സേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരികയാണ്.

ഭക്ഷ്യശേഖരണ (Food Drive) പരിപാടികളിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യസഹായം എത്തിക്കുന്നതും, ദുരിതത്തിലായവർക്ക് കൈത്താങ്ങാകുന്നതും, യുവജനങ്ങൾക്ക് ജീവിതവിജയത്തിനാവശ്യമായ നേതൃത്വപരമായും സാമൂഹികമായും വ്യക്തിത്വവികസനപരമായും പരിശീലനങ്ങൾ നൽകുന്നതുമാണ് മന്ദിറിന്റെ പ്രധാന സേവന മേഖലകൾ.

20-ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത അതിഥികൾ, സമൂഹസേവനത്തിലും മതസൗഹാർദ്ദം വളർത്തുന്നതിലും BAPS ശ്രീ സ്വാമിനാരായൺ മന്ദിർ വഹിച്ച പങ്കിനെ അഭിനന്ദിച്ചു. എറ്റോബിക്കോക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഭാവിയിലും കൂടുതൽ ശക്തിപ്പെടുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുറന്ന മനസ്സോടെ സേവനം ചെയ്യുന്ന മന്ദിറിന്റെ പ്രവർത്തനങ്ങൾ, വൈവിധ്യത്തിൽ ഐക്യം എന്ന കാനഡയുടെ മൂല്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതായും ചടങ്ങിൽ വിലയിരുത്തപ്പെട്ടു.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

1 × 3 =