മിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ച് കോഴിക്കോട് സ്വദേശിയായ ചിത്ര കെ. മേനോൻ.
കാനഡയിലെ മോണ്ട്രിയലിൽ നടന്ന മിസ് നോർത്ത് അമേരിക്ക 2025 മത്സരത്തിലാണ് ടോറേന്റോയിലെ പത്രപ്രവർത്തകയും കമ്യൂണിറ്റി അഭിഭാഷകയുമായ ചിത്ര കെ. മേനോൻ ഒന്നാം റണ്ണറപ്പായി ചരിത്രത്തിലിടം നേടിയത്.

മിസിസ് കാനഡ ഇൻകോർപറേറ്റഡ് ആതിഥേയത്വം വഹിച്ച മത്സരത്തിൽ 37 ശ്രദ്ധേയരായ സ്ത്രീകൾ മത്സരിച്ചു. ജമൈക്കൻ-കനേഡിയൻ വംശജയായ ടീഷ ലീ മിസ് നോർത്ത് അമേരിക്ക 2025 കിരീടവും അഫ്ഗാൻ-കനേഡിയൻ വംശജയായ സുരയ്യ തബേഷ് രണ്ടാം റണ്ണർ അപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട്ടുനിന്ന് എട്ടുവർഷം മുന്‍പു കാനഡയിലേക്ക് കുടിയേറിയ ചിത്ര, സ്പോണ്‍സർമാരില്ലാതെയാണ് മത്സരത്തിലേക്കു വന്നത്.
മിസിസ് കാനഡ ഇൻകോർപറേറ്റഡിന്റെ മിസിസ് കാനഡ 2024 മത്സരത്തിൽ രണ്ടാം റണ്ണറപ്പ് സ്ഥാനവും ചിത്ര നേടിയിരുന്നു.

ഇത്തരം ഒരു സൗന്ദര്യ മത്സരത്തില്‍ ഫസ്‌റ്റ് റണ്ണര്‍ അപ്പ് ആകുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് ചിത്ര സ്വന്തമാക്കിയിരിക്കുന്നത്. മലയാളി മാധ്യമ പ്രവര്‍ത്തകയും ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ് ജോയിൻ്റ് സെക്രട്ടറിയുമാണ് ചിത്ര കെ മേനോന്‍.
സ്പോണ്‍സര്‍മാരില്ലാതെയാണ് ചിത്ര മത്സരത്തില്‍ പങ്കെടുത്തത്. 32 പേർ മാറ്റുരച്ച മത്സരത്തിൽ ജമൈക്കന്‍-കനേഡിയന്‍ വംശജയായ ടെയ്ഷാ ലിയക്കാണ് കിരീടം. ഈ അത്യപൂര്‍വ നേട്ടത്തിനു പിന്നാലേ സന്തോഷം പങ്കുവെച്ച് ഇ ടിവി ഭാരതിനൊപ്പം ചേരുകയാണ് ചിത്ര.
കവർ ഫോട്ടോയ്ക്ക് പോസ് ചെയ്‌ത് തുടക്കം
”രാജ്യാന്തര വിദ്യാർഥിയായി 2017 ലാണ് കാനഡയിൽ എത്തിയത്. നിലവിൽ മെട്രോ ലാൻഡ് മീഡിയ ഗ്രൂപ്പിൽ ജേണലിസ്റ്റായും ഒപ്പം കനേഡിയൻ യൂണിയൻ ഓഫ് എംപ്ലോയിസിലും ജോലി ചെയ്യുന്നു. ഫാഷൻ രംഗത്തേക്ക് എത്തിപ്പെടുക എന്നത് വലിയ ആഗ്രഹമായിരുന്നു.
എന്നാൽ മറ്റൊരു രാജ്യത്ത് ഇത്തരം രീതികളിലേക്ക് കടക്കുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ട്. അതുകൊണ്ട് തന്നെ തുടക്കകാലത് ആഗ്രഹത്തിന് പിന്നാലെ പോയില്ല. ജോലി ലഭിച്ചതിനു ശേഷം ആണ് ഫാഷൻ ലോകത്തേക്ക് മെല്ലെ ചുവട് വെച്ചത്. ഒരു കവർ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് തുടക്കം.
റാംപിലേക്ക്
തുടർന്ന് കാനഡയിലെ ‘മധുരഗീതം’ എന്ന കമ്മ്യൂണിറ്റി റേഡിയോ ടീം ഒരുക്കിയ സൗന്ദര്യ മത്സരത്തിലൂടെയാണ് ആദ്യമായി റാംപിൽ കയറിയത്. പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും ഇല്ലാതെയാണ് ആ മത്സരത്തിൽ പങ്കെടുത്തത്. ചിന്തയുടെ ഒരു കോണിൽ പോലും സൗന്ദര്യമത്സരം എന്നൊന്ന് ഉണ്ടായിരുന്നില്ല. പിന്നാലെ മിസ് കാനഡ മത്സരത്തിൽ പങ്കെടുക്കാനും അവസരം കിട്ടി.
അതിൽ സെക്കൻഡ് റണ്ണറപ്പായതോടെ മിസ് നോർത്ത് അമേരിക്കയിൽ പങ്കെടുക്കാനുള്ള അവസരവും വന്നു ചേർന്നു. കഴിഞ്ഞ ആറു മാസക്കാലമായി ഇതിനു വേണ്ടിയുള്ള തീവ്ര പരിശീലനത്തിലായിരുന്നു. ജോലി കഴിഞ്ഞിട്ടുള്ള ഇടവേളകളിൽ കഠിനപ്രയത്നം ചെയ്താണ് വീണ്ടും വലിയൊരു മത്സരത്തിൻ്റെ വേദിയിലേക്ക് എത്തിയത്. തനിക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു ഈ മത്സര ഫലം. ഫാഷൻ രംഗത്തെ വളരെ കാര്യമായി തന്നെ ഉൾക്കൊണ്ടാണ് മത്സരത്തിനിറങ്ങിയത്.
32 പേരിൽനിന്ന് അവസാന അഞ്ചിലേക്ക്
അഡ്വോക്കസി റൗണ്ട്, പേഴ്സണൽ ഇൻറർവ്യൂ, ക്യാറ്റ് വാക്കിങ്, ഈവനിങ് ഗൗൺ ഈ നാല് വിഭാഗങ്ങളിലായിരുന്നു പ്രധാനമായും മത്സരം നടന്നത്. ഇതെല്ലാം പിന്നിട്ടാണ് 32 പേരിൽനിന്ന് അവസാന അഞ്ചിൽ എത്തിയത്.
അഡ്വോക്കസി റൗണ്ടിൽ കുടിയേറ്റക്കാർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചതും വിഷയത്തിലെ പ്രാവീണ്യവും പ്ലസ് പോയിൻ്റായി. വലിയ ആവേശവും ആത്മവിശ്വാസവും ആഹ്ലാദവും നൽകിയ ഈ വിജയം, ഒരു അന്തർദേശീയ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രചോദനമാണ് തരുന്നത്. കോഴിക്കോട് തിരുവണ്ണൂരിൽ കണ്ണങ്കോട്ട് വീട്ടിൽ ശശികുമാറിൻ്റെയും ജ്യോതിയുടേയും മകളാണ് ചിത്ര.
Leave a Reply