തന്റെ ഭാര്യയുടെ അബദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട വിവാഹ മോതിരം കണ്ടെത്താനുള്ള ധീരവും പ്രണയപരവും ഒടുവിൽ വിജയകരവുമായ ഒരു ശ്രമത്തിൽ കാനഡയിലെ ഒരു പൗരൻ തന്റെ പ്രാദേശിക മാലിന്യനിക്ഷേപകേന്ദ്രത്തിലെ മാലിന്യങ്ങൾ പരിശോധിച്ചു.

സ്റ്റീവ് വാൻ യെസെൽഡിക്കും 26 വയസ്സുള്ള ഭാര്യ ജീനും തങ്ങൾ സിനിമകാണാൻ പോയപ്പോൾ വാങ്ങിയ ഒരു ബാഗ് പോപ്‌കോൺ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അവരുടെ പൂന്തോട്ടത്തിൽ അത് ചിതറി വീണതോടെയാണ് കഥ ആരംഭിക്കുന്നത്.
വെണ്ണ കലർന്ന പോപ്കോൺ താഴെ നിന്നു പെറുക്കി ഓർഗാനിക് ബിന്നിൽ ഇടുന്നതിനിടയിൽ എപ്പോഴോ സ്വന്തം വിരലിലെ മോതിരം നഷ്ടപ്പെടുകയായിരുന്നു എന്ന് വാൻ യെസെൽഡിക്കിന്റെ ഭാര്യ ഓർമ്മിച്ചു . പോപ്‌കോൺ വെയ്സ്റ്റിന്റെ കൂടെ മോതിരവും അങ്ങനെ പിന്നീട് ഒരു കമ്പോസ്റ്റ് ബിന്നിലേക്ക് എറിഞ്ഞു.
വീട്ടിലെ കമ്പോസ്റ്റ്
സിറ്റിതൊഴിലാളികൾ മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്ക് മാറ്റിയതിനു ശേഷം മാത്രമാണ് റിങ് നഷ്ടപ്പെട്ടതായി ദമ്പതികൾക്ക് മനസ്സിലായത്. അങ്ങനെ, അടുത്ത ദിവസം, 18 ടൺ ജൈവ മാലിന്യങ്ങൾ തിരയുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം ആരംഭിക്കാൻ മിസ്റ്റർ വാൻ യെസെൽഡിക് മാലിന്യനിക്ഷേപ കേന്ദ്രത്തിലേക്ക് പോയി.

“എനിക്ക് വളരെ ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു,” മിസ്റ്റർ വാൻ യെസെൽഡിക് മാധ്യങ്ങളോട് പറഞ്ഞു, ഭാര്യയ്ക്ക് കല്യാണത്തിന് താൻ കൈമാറിയ മോതിരം തിരികെ ലഭിക്കാൻ ഏതറ്റവും വരെ പോകാൻ അയാൾ തയ്യാറായതിനെ മാധ്യമങ്ങൾ പ്രകീർത്തിച്ചു.

രണ്ടു വളയങ്ങൾ ചേർന്ന വജ്ര മോതിരം ആയിരുന്നു അത്. നഷ്ടപ്പെട്ട നിമിഷം കൃത്യമായി കണ്ടെത്താൻ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു മനസ്സിലാക്കിയ ശേഷം വീടിനു വെളിയിൽ ഉള്ള കമ്പോസ്റ്റു ബിൻ പരിശോധിക്കാൻ ചെന്നപ്പോൾ ആണ് ബ്രിട്ടീഷ് കൊളംബിയയിലെ മിഷൻ സാനിറ്ററി ലാൻഡ്ഫില്ലിലേക്ക് കമ്പോസ്റ്റുകൾ മുൻപേ തന്നെ കൊണ്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.

“എന്റെ ഭാര്യ നിരാശയും മോതിരം വീണ്ടെടുക്കാൻ പറ്റില്ലെന്നും വിചാരിച്ചു. . ഞാൻ അവളോട് പറഞ്ഞു, നാളെ രാവിലെ ഞാൻ ലാൻഡ്‌ഫില്ലിൽ പോയി പരിശോധിക്കാം”. എന്ന്.
“അവർ ‘നിങ്ങളെ അത് പരിശോധിക്കാൻ അനുവദിക്കില്ല’ എന്ന മട്ടിലായിരുന്നു അവൾ, ‘എങ്കിലും . നിങ്ങൾ പരമാവധി ശ്രമിക്കണം’ എന്നും പറഞ്ഞു .”
ഒരു കോരിയും ഒരു ജോഡി കയ്യുറകളും ഉപയോഗിച്ച്, അഴുകിയ പുൽ കഷ്ണങ്ങളിലൂടെയും ഭക്ഷണ അവശിഷ്ടങ്ങളിലൂടെയും സിനിമാ തിയേറ്ററിലെ പോപ്‌കോണിന്റെ അവശിഷ്ടങ്ങൾക്കായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് അദ്ദേഹം തിരയാൻ തുടങ്ങി.
“അതൊരു മഴയുള്ള ദിവസമായിരുന്നു. പുറത്ത് അത്ര ചൂടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു, യാദൃശ്ചികമായി വന്ന അനുകൂല കാലാവസ്ഥ “ദുർഗന്ധം കുറയ്ക്കാൻ” സഹായിച്ചുവെന്ന് അയാൾ വിശദീകരിച്ചു.
” ഇത്രയും കഷ്ടപ്പെടുന്നതിനു പകരം ഭാര്യക്ക് പുതിയൊരു മോതിരം വാങ്ങി നൽകിയാൽ പോരെ” എന്ന് സൈറ്റിൽ ജോലി ചെയ്യുന്ന ഡെന്നി വെബ്‌സ്റ്റർ ആദ്യം ചോദിച്ചെങ്കിലും മാലിന്യക്കൂമ്പാരം പരിശോധിക്കാൻ ഒരു എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അയാളും സഹായിച്ചു.
കമ്പോസ്റ്റു വെയിസ്റ്റിനു മേലെ കൈകളും കാൽമുട്ടുകളിലും കിടക്കുന്ന മിസ്റ്റർ വാൻ യെസെൽഡിക്കിനെ താൻ എങ്ങനെ നോക്കിയെന്ന് അദേഹം ഓർത്തു. “നോർമൽ ആയ ആരും അങ്ങനെ ചെയ്യില്ല,” അദ്ദേഹം പറഞ്ഞു.
ഏറെ സമയത്തെ തെരച്ചിലിന് ഒടുവിൽ
അത്ഭുതകരമായി, മിസ്റ്റർ വാൻ യെസെൽഡിക്ക് തന്റെ കുടുംബം അവരുടെ കമ്പോസ്റ്റു വേസ്റ്റിനൊപ്പം വലിച്ചെറിഞ്ഞ ചില സോസേജുകൾ തിരിച്ചറിഞ്ഞതിനുശേഷം മോതിരത്തിന്റെ ആദ്യത്തെ വളയം കണ്ടെത്തി.
ഒരു മണിക്കൂറിനുള്ളിൽ, രണ്ടാമത്തെ വളയവും കണ്ടെത്തി.
പരിശോധനയിൽ സഹായിക്കാൻ ആ സമയത്ത് ഒരു മെറ്റൽ ഡിറ്റക്ടർ വാങ്ങാൻ പോയിരുന്ന ഭാര്യയെ അദ്ദേഹം വിളിച്ചു, അവൾ ഉടൻ തന്നെ കണ്ണുനീർ വാർത്തു.
“ധാരാളം ആളുകൾ ഈ കഥയിൽ അത്ഭുതപ്പെട്ടിട്ടുണ്ട്. ഞാനും അതുപോലെ തന്നെ അത്ഭുതപ്പെട്ടു,” മിസ്റ്റർ വാൻ യെസെൽഡിക്ക് മാധ്യമങ്ങളോട് പറഞ്ഞു, അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ എല്ലാ പ്രതീക്ഷകളോടും കൂടി പരിശ്രമിക്കുക നിങ്ങൾക്ക് കഴിയുന്നത് ചെയ്യുക. നിങ്ങൾ ഉറപ്പായും വിജയിക്കും”.
ശ്രീമതി വാൻ യെസെൽഡിക്ക്. അതേസമയം, ആ സംഭവം തങ്ങളുടെ ദാമ്പത്യത്തെ കൂടുതൽ ശക്തമാക്കിയെന്ന് പറഞ്ഞു.
“എന്റെ ഭർത്താവ് എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം, ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഒരു കമ്പോസ്റ്റ് കൂമ്പാരത്തിലൂടെ കടന്നുപോകാൻ അവൻ തയ്യാറായത് അതിനു തെളിവാണ്,” അവർ ചിരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply