ജോസ് കെ മാണി
എൽ ഡി എഫിൽ തുടരും

അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ജോസ് കെ മാണി തന്റെ നിലപാട് ഫെയ്‌സ്‌ബുക്ക് പോസ്റ്റുവഴി വീണ്ടും സ്ഥിരീ കരിച്ചതോടെ കഴിഞ്ഞ രണ്ടുദിവസമായി മാധ്യമങ്ങൾ സൃഷ്ടിച്ച ചായക്കോപ്പയിലെ കൊടുങ്കാറ്റ് അവസാനിക്കുകയാണ്.
സ്വകാര്യ ആവശ്യത്തിനായി ഗൾഫ് യാത്രയിലായതിനാൽ ജോസ് കെ മാണി കഴിഞ്ഞ കുറെ ദിവസങ്ങളിൽ കേരളത്തിൽ ഇല്ല. ഈ സമയത്തു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കേന്ദ്രസർക്കാരിനെതിരെയുള്ള ഏകദിന സത്യാഗ്രഹത്തിൽ ജോസ് കെ മാണിക്കു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. മന്ത്രി റോഷി അഗസ്റ്റിൻ അടക്കം പാർട്ടിയുടെ അഞ്ച് എം എൽ എ മാരും പങ്കെടുത്തെങ്കിലും ജോസ് കെ മാണിയുടെ അസാന്നിധ്യം മാധ്യമങ്ങൾ വാർത്തയാക്കുകയും മുന്നണി മാറ്റം, പിളർപ്പ് തുടങ്ങിയ അഭ്യൂഹങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരം അസാന്നിധ്യം അഭ്യൂഹങ്ങൾക്ക് വഴിവെക്കുന്നത് സൗഭാവികം. എന്നാൽ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ജോസ് കെ മാണി നയം വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. ഇങ്ങനെയാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റ്:
കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന്പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്.ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിട്ടുള്ളതാണ് കൂടാതേ പാർട്ടിയുടെ മുഴുവൻ M.L.A മാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് ഇതിൻ്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവ്വം പാർട്ടി അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണ്
കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
![]()






Leave a Reply