SamikshaMedia

ഓണം ഉത്സവമാക്കി നയാഗ്ര മലയാളികൾ

Onam 2025
Share Now

നയാഗ്ര മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ ‘മെഗാ ഓണം നയാഗ്ര 2025’ സംഘടിപ്പിച്ചു. പട്ടുപുടവയും അത്തപ്പൂക്കളവും തിരുവാതിരകളിയും, മാവേലി തമ്പുരാനും ചെണ്ടമേളവും ഓണസദ്യയും തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു ആഘോഷപരിപാടികള്‍. നയാഗ്ര CC സെന്ററിൽ നടന്ന ആഘോഷത്തില്‍ ആയിരത്തിനാനൂറിൽ പരം മലയാളികള്‍ പങ്കെടുത്തു. നാലാം വർഷവും കാനഡയിലെ ഏറ്റവും വലിയ ഓണാഘോഷം നയാഗ്ര മലയാളീ സമാജത്തിന്റേതു ആണെന്നുള്ളത് നയാഗ്രയിൽ എല്ലാ മലയാളികളുടെയും അഭിമാനം ആണ്. മലയാളികൾ പിന്നോട്ടു നിൽക്കേണ്ടവരല്ല, മുന്നിട്ടിറങ്ങേണ്ടവരാണെന്നു ബോധ്യപ്പെടുത്താനാണ് ഇത്രയും വലിയ ഒരാഘോഷം സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് റോബിൻ ചിറയത്ത് പറഞ്ഞു.

ജയ്മോൻ, വിൻസെന്റ്, സുജിത്, റിജിൽ, അനീഷ്, ജിയോ, ടിജോ, ലിജോ, ബിജു, പ്രിൻസ്, ഹരി, രെഞ്ചു, സിക്കോ, ജിബിൻ മറ്റു വോളന്റീർ മാർ എന്നിവരുടെ നേതൃത്വത്തിൽ ‘ഓണസദ്യ’ വിളമ്പി.

നയാഗ്രയുടെ ചരിത്രത്തിൽ വീണ്ടും കേരളത്തിൽ നിന്നുള്ള കലാകാരൻ അതുൽ നറുകര എന്ന യുവപ്രതിഭയുടെ സാന്നിധ്യം ഓണാഘോഷപരിപാടികളെ വേറൊരു ലെവലിൽ എത്തിച്ചു. പാലാപ്പള്ളി തിരുപ്പള്ളിയിൽ തുടങ്ങി നാടൻ പാട്ടുകളിലൂടെ സംഗീതലഹരിയിൽ ആസ്വാദകരെ അദ്ദേഹം നിറച്ചു. അതോടൊപ്പം തന്നെ ചെന്നൈയിൽ നിന്നും വന്ന രമ്യ റംസി യുടെ പാട്ടുകൾ ജനങ്ങളെ ഉത്സവ ലഹരിയിൽ ആക്കി .
പാട്ടുകളും ഡാൻസുകളും സ്കിറ്റും ഓണത്തിന്റെ തനത് തിരുവാതിരകളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്റെ മറ്റു കൂട്ടി. ഇരുന്നൂറ്റമ്പതിലേറെ പേര്‍ സ്റ്റേജിൽ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. സമാജത്തിന്റെ സ്വന്തം കലാകാരന്മാരുടെ ‘തരംഗം’ അവതരിപ്പിച്ച ചെണ്ടമേളം ഓണാഘോഷങ്ങൾക്ക് ഉത്സവക്കൊഴുപ്പേകി.

എം പി ടോണി ബാൾഡിനെലി വിശിഷ്ട അഥിതിയായിരുന്നു . എക്സ്-ഓഫീസിയോ ബൈജു പകലോമറ്റം, ട്രഷറർ പിന്റോ ജോസഫ്, സെക്രട്ടറി കേലബ് വര്ഗീസ് എന്നിവർ പ്രസംഗിച്ചു. ക്രിസ്ടി ജോസ്, ശില്പ ജോഗി, കാവ്യാ രാജൻ, സുജമോൾ സുഗതൻ, മോൾസി ജോസഫ്, മേഘാ പ്രമോദ് , അഞ്ചു മാർട്ടിൻ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റിയൽറ്റർ അർജുൻ സനിൽകുമാർ ആയിരുന്നു മെഗാ സ്പോൺസർ. അഞ്ചു മാർട്ടിൻ സ്വാഗതവും രാമഭദ്രൻ നന്ദിയും അറിയിച്ചു.

പ്രസിഡന്റ് റോബിൻ ചിറയത്ത്, വൈസ് പ്രസിഡന്റ് ശില്പ ജോഗി, സെക്രട്ടറി കെലബ് വര്ഗീസ്, ജോയിന്റ് സെക്രട്ടറി രാമഭദ്രൻ സജികുമാർ, ട്രഷറർ പിന്റോ ജോസഫ്, ജോയിന്റ് ട്രഷറർ മോൾസി അലക്സ് , എന്റർടൈൻമെന്റ് കോർഡിനേറ്റർ ക്രിസ്ടി ജോസ്, പി ർ ഓ കാവ്യാ രെഞ്ചു കമ്മറ്റി അംഗങ്ങളായ അനീഷ് പോൾ, ജിയോ ബാബു, , റിജിൽ റോക്കി, സിൽജി തോമസ്, സുജാമോൾ സുഗതൻ, സുജിത് പി എസ്, ടിജോ ജോസ്, ബിജു സെബാസ്റ്റ്യൻ, മേഘ പ്രമോദ് , അഞ്ചു മാർട്ടിൻ, ബോർഡ് ഓഫ് ഡിറക്ടർസായ ജയ്മോൻ മാപ്പിളശ്ശേരിൽ, ജോർജ് കാപ്പുകാട്ട്, മധു സിറിയക്, വിൻസെന്റ് തെക്കേത്തല, പ്രൻസൺ പെരേപ്പാടൻ, ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, ലിജോ തോമസ്, എക്സ്-ഓഫീസിയോ ബൈജു പകലോമറ്റം എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് കമ്മിറ്റി അംഗങ്ങൾ അലൻ ജൈമോൻ, ബെഞ്ചമിൻ തെക്കേത്തല, ജെന്നീസ് ബൈജു, ജോസ് ജെയിംസ്, റിച്ചാ മറ്റം എന്നിവർ രെജിസ്ട്രേഷനനു നേതൃത്വം നൽകി.

നയാഗ്ര മലയാളി സമാജത്തിന്റെ മെഗാ ഓണ പരുപാടിയിൽ പങ്കെടുത്തവർക്കും പ്രവത്തിച്ചവർക്കും ബഹുഃ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഹൃദ്യമായ ഓണാശംസകൾ നേർന്നു.

നാലു മണിക്ക് തുടങ്ങിയ ആഘോഷകൻ രാത്രി പതിനൊന്നു മണിയോടെ അവസാനിച്ചു, തുടർച്ചയായ ആറു മണിക്കൂർ കലാവിരുന്ന് ആണ് നയാഗ്രയിലെ മെഗാ ഓണത്തിന് എത്തിയവർ ആസ്വദിച്ചത്.

 

Biju Pakalomattam

Biju Pakalomattam

 

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

2 × two =