SamikshaMedia

പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

Share Now

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ പതിനെട്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിവിധ സാഹിത്യ പ്രവർത്തകർ സാഹിത്യ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരൻ ആണ് പുരസ്‌കാര ദാനം നിർവ്വഹിച്ചത്. മലയാള സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ യു കെ കുമാരൻ വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

സാഹിത്യപ്രവർത്തകരായ അനീസ സുബൈദ, ജോസഫ് പൂതക്കുഴി, ആര്‍.കെ.മാധവന്‍ മാസ്റ്റര്‍, ചെമ്പോളി ശ്രീനിവാസന്‍, പുരുഷു കക്കോടി, ഷിബുദാസ് വേങ്ങേരി എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവും, പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ആമുഖഭാഷണം നടത്തി. മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജ് അനുഗ്രഹ ഭാഷണം നടത്തി.

സാഹിത്യകാരന്മാരായ അജിത മാധവ്, മോഹനന്‍ പുതിയോട്ടില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ)അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എം.കെ.ബീരാന്‍ ആശംസകള്‍ നേര്‍ന്നു. പുരസ്‌ക്കാര ജേതാക്കളായ ജോസഫ് പൂതക്കുഴി, ആര്‍.കെ.മാധവന്‍ നായര്‍, ചെമ്പോളി ശ്രീനിവാസന്‍, അനീസ സുബൈദ, പുരുഷു കക്കോടി, ഷിബുദാസ് വേങ്ങേരി എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. ആര്‍.കെ.ഇരവില്‍ സ്വാഗതവും സാഹിത്യകാരന്‍ പരപ്പില്‍ അനില്‍ നന്ദിയും പറഞ്ഞു.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

11 + 5 =