

സ്കാർബറോ, കാനഡ: — സെന്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ നിന്ന് സക്രാരിയുടെ താക്കോലും വി തോമാശ്ലീഹായുടെ ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പും മോഷ്ടിക്കപ്പെട്ടു. ഒരു തീർത്ഥാടന കേന്ദ്രമായി ഈ ദേവാലയം ഉയർത്തപ്പെട്ടിട്ട് അധിക നാൾ ആയിട്ടില്ല.
സ്കാർബറോയിലെ 115 അയൺവ്യൂ റോഡിൽ സ്ഥിതി ചെയ്യുന്നസെന്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറെയ്ൻ പള്ളിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ്
ആണ് സംഭവം നടന്നത്.
“കത്തോലിക്കാ വിശ്വാസത്തിന് വളരെയധികം പ്രാധാന്യമുള്ളതും പവിത്രവുമായ മതപരമായ ശേഷിപ്പുകൾ “, ടാബർണാക്കിളിന്റെ താക്കോൽ , എന്നിവ മോഷ്ടിക്കപ്പെട്ടതായി പള്ളി ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.
അതിക്രമിച്ചുകയറിയവർ പാസ്റ്ററുടെ ഓഫീസുകൾ ഉൾപ്പെടെയുള്ള പാരിഷ് ഓഫീസുകളും പള്ളിയുടെ ബേസ്മെന്റിലെ വിവിധ ഓഫീസ് രേഖകൾ നശിപ്പിക്കുകയും ചെയ്തുവെന്നും പറയപ്പെടുന്നു. കത്തോലിക്കാ വിശ്വാസത്തിലെ പവിത്രമായ ഘടകമായ വിശുദ്ധ കുർബാന സൂക്ഷിക്കുന്ന ടാബർണാക്കിളിന്റെ താക്കോൽ മോഷ്ടിക്കപ്പെട്ടു എന്നത് ഏറ്റവും ആശങ്കയുണർത്തുന്നു.

“തിരുശേഷിപ്പിന്റെയും സക്രാരിയുടെ താക്കോലിന്റെയും മോഷണം വിശ്വാസ സമൂഹത്തിൽ ആഴത്തിലുള്ള ആശങ്കയുണ്ടാക്കിയിട്ടുണ്ട്, കാരണം ഈ വസ്തുക്കൾക്ക് ഭൗതിക മൂല്യത്തിനപ്പുറം ആഴത്തിലുള്ള ആത്മീയവും ചരിത്രപരവും മതപരവുമായ പ്രാധാന്യം ഉണ്ട്,” എന്ന് പള്ളി പ്രസ്താവനയിൽ പറഞ്ഞു.

സംഭവം മനഃപൂർവവുമാകാമെന്ന് പളളി അധികാരികൾ അഭിപ്രായപ്പെട്ടു. അക്രമകാരികൾ ഇലക്ട്രോണിക്സ്, പണം അല്ലെങ്കിൽ പൊതു വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നും തന്നെ എടുത്തിട്ടില്ല എന്നത് ശ്രദ്ധേയമായി. അക്രമികൾ മതപരവും പവിത്രവുമായ വസ്തുക്കൾ മാത്രം ലക്ഷ്യമിട്ടതായി തോന്നുന്നു. ഇത്ഒരു അതിക്രമിച്ചു കടക്കൽ എന്നതിനപ്പുറം വിദ്വേഷം പ്രേരിതമായ ഒരു ആക്രമണമാണ് എന്ന് വിലയിരുത്തപ്പെടുന്നു. സ്കാർബറോയിലെ പള്ളിയിൽ നടന്ന മോഷണത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. മോഷണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഭൗതിക മൂല്യത്തിനപ്പുറം ആഴത്തിലുള്ള ആത്മീയവും ചരിത്രപരവും മതപരവുമായ പ്രാധാന്യം ഉൾക്കൊള്ളുന്ന തിരുശേഷിപ്പുകളുടെയും സക്രാരിയുടെ താക്കോലിന്റെയും മോഷണം വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഈ സംഭവത്തെപ്പറ്റി എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ മുന്നോട്ട് വരണമെന്ന് പള്ളി അധികൃതരും ടോറോന്റോ പോലീസും അഭ്യർത്ഥിച്ചു.
![]()







Leave a Reply