SamikshaMedia

വേഴാമ്പൽ by Aneesa Subaida

Share Now

അനീസ സുബൈദയുടെ
കവിത : വേഴാമ്പൽ

 

ഇന്നലെ നീ തന്ന
പ്രണയാർദ്ര ചുംബനം
ഇനിയെത്ര നാളുകൾ
പോകുകിലും
മതിവരുവോളമാ
നിശ്വാസ രേണുവെൻ
ഓർമ്മയായ്ഹൃത്തിൽ
നിറഞ്ഞു നിൽപ്പു
ഇനിയെനിക്കാകുമോ

കാണാക്കിനാവിലെ
കാർമേഘമായ്
നിന്നെ ഓർത്തു വെക്കാൻ
ഇനിയെനിക്കാവുമോ

നിൻനെഞ്ചിലെ ചൂട്
മതിവരുവോളം
കവർന്നെടുക്കാൻ
ഇനിയെനിയ്ക്കാകുമോ
പ്രാണ സഖാവേ നിൻ
ഹൃദയത്തിൻ തന്ത്രിയിൽ
വീണയാവാൻ
നീ തനിച്ചാക്കിയ വേഴാമ്പലായി ഞാൻ
മഴമേഘം
തേടിയിരിപ്പൂയിന്നും

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

14 + sixteen =