SamikshaMedia

വൈസ്‌മെൻ ക്ലബ്ബ് നോർത്ത് അറ്റ്ലാന്റിക് റീജിയൻ കൺവെൻഷൻ-2025 വിജയകരമായി

Share Now

വൈസ്‌മെൻ ക്ലബ്ബ് നോർത്ത് അറ്റ്ലാന്റിക് റീജിയൻ കൺവെൻഷൻ-2025 വിജയകരമായി

ന്യൂയോർക്ക്: വൈസ്‌മെൻ ഇൻറ്റെർനാഷണൽ – നോർത്ത് അറ്റ്ലാന്റിക് റീജിനൽ കൺവെൻഷൻ-2025, ജൂൺ 29-ന് ന്യൂയോർക്ക് ഗ്ലെൻകോവിലെ മെട്രോപൊളിറ്റൻ കാറ്ററേഴ്‌സിൽവച്ചു ഒരു ക്ലാസിക് പശ്ചാത്തലത്തിൽ നടന്നു. സിറ്റി ഓഫ് ഗ്ലെൻകോവ് സിറ്റി പോലീസ് ഡിപ്പാർട്മെൻറ് ചീഫ് വില്യം വിറ്റണിന്റെയും വൈഎംസിഎ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റർ ഫോസ്റ്ററിന്റെയും, ഏരിയ പ്രസിഡന്റ് ഡഗ് ജോൺസിന്റെയും സാന്നിദ്ധ്യം പരിപാടിയെ സമ്പുഷ്ടമാക്കി.

റീജിണൽ ഡയറക്ടർ കോരസൺ വർഗീസ് സ്വാഗതം ആശംസിച്ചു. ദാനം ചെയ്യുന്നതിൽ വിശ്വസിക്കുന്ന, നിസ്വാർത്ഥ സേവനത്തിന്റെ സ്വാധീനം പ്രകടമാക്കുന്ന, പരിചയസമ്പന്നരായ ഒരു കൂട്ടം വ്യക്തികളോടൊപ്പം 2 വർഷം ടീമിനെ വിജയകരമായി നയിക്കാൻ കഴിഞ്ഞത് ചാരിതാർഥ്യം നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ നിലനിർത്തിയതിനും, പ്രവർത്തനയാത്രയിൽ അവരുടെ നിർണായക പങ്ക് അംഗീകരിച്ചതിനും അന്താരാഷ്ട്ര നേതാക്കൾക്കും ഏരിയ നേതാക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു. പ്രവർത്തന പാതയിലെ നാഴികക്കല്ലുകൾ അവതരിപ്പിച്ചു.

ഏരിയ പ്രസിഡന്റ് ഡഗ് ജോൺസ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുപറഞ്ഞുകൊണ്ടു പുതിയ ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ചമലയും, പുതിയ റീജിയണൽ ഡയറക്ടർ ജോർജ്ജ് കെ. ജോണും, ഏരിയ ട്രെഷറർ ഡേവിഡ് വർക്ക് മാനും ഔപചാരികമായി സ്ഥാനാരോഹണം ചെയ്തു. പുതുതായി ചുമതലയേറ്റ ഭാരവാഹികൾ അവരുടെ നയപരിപാടികളും ലക്ഷ്യവും അവരുടെ ക്യാബിനറ്റും അവതരിപ്പിച്ചു. മേഖലയുടെ 2 വർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന ഒരു സ്മരണിക പുസ്തകം പ്രസിദ്ധീകരിച്ചു. എഡിറ്റർ സിബി ഡേവിഡ് തയ്യാറാക്കിയ സ്മരണിക ഏരിയ പ്രസിഡന്റ് ഡഗ്‌ ജോൺസ്, സിറ്റി ഓഫ് ഗ്ലെൻകോവ് സിറ്റി പോലീസ് ഡിപ്പാർട്മെൻറ് ചീഫ് വില്യം വൈറ്റോണിനും, വൈഎംസിഎ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റർ ഫോസ്റ്ററിനും നൽകി പ്രകാശനം ചെയ്തു.

വിവിധ ക്ലബ്ബ്കളെ പ്രതിനിധീകരിച്ചുകൊണ്ട് ക്ലബ്ബ് പ്രസിഡന്റ് ആയ ഡേവിഡ് വർക്ക് മാൻ, ഡിൻസിൽ ജോർജ്ജ്, ചാർളി ജോൺ, മാത്യു ജോഷുവ, ഗീവർഗീസ് എബ്രഹാം , ആൻഡ്രൂ ഗോമസ് , മാത്യു ചാമക്കാല, ഷാജി സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ ഫ്ലാഗ് സെറിമണി നിർവഹിച്ചു. പോലീസ് ചീഫ് വില്യം വൈറ്റോൺ, വൈഎംസിഎ ഡയറക്ടർ പീറ്റർ ഫോസ്റ്റർ, മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം, ഏരിയ പ്രസിഡന്റ് ഡഗ് ജോൺസ്‌, മുൻ റീജിണൽ ഡയറക്ടർ ഡോ. അലക്സ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. മാത്യു ചാമക്കാല പ്രാരംഭ പ്രാർത്ഥന നടത്തി. ജോസഫ് മാത്യുവും, സെർജന്റ് ബ്ലെസ്സൺ തോമസും വൈസ്‌മെൻ പ്രാർത്ഥനയും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

റീജിയണിലെ സമഗ്ര പ്രവർത്തങ്ങളുടെ വിലയിരുത്തലിൽ അവാർഡുകൾ സമ്മാനിക്കപ്പെട്ടു. റീജിണൽ സെക്രട്ടറി ജിം ജോർജ്ജ്, മഹിമ തോമസ്, അലൻ അജിത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. റീജിണൽ ട്രെഷറർ ഷാജി സക്കറിയ നന്ദി രേഖപ്പെടുത്തി. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിൽ നടന്ന വിവിധ കലാപരിപാടികൾ മികവുതെളിയിച്ചു.

Korason Varghese

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

5 × three =