Skip to main content

SamikshaMedia

ചൈനയിൽ ഇൻഫ്ലുവൻസർമാർക്ക് പുതിയ നിയന്ത്രണം; വിദഗ്ധ വിഷയങ്ങൾ പറയാൻ യോഗ്യത തെളിയിക്കണം

Share Now

ബീജിംഗ്: സോഷ്യൽ മീഡിയയിൽ മെഡിസിൻ, ആരോഗ്യം, ധനകാര്യം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ വിദഗ്ധ മേഖലകളെക്കുറിച്ച് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ഇൻഫ്ലുവൻസർമാർക്ക് ചൈനയിൽ നിയന്ത്രണം ശക്തമാക്കുന്നു. തെറ്റായ വിവരങ്ങളും അടിസ്ഥാനരഹിതമായ ഉപദേശങ്ങളും തടയുന്നതിനായി ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകളുടെ പ്രൊഫഷണൽ യോഗ്യത പരിശോധിക്കുന്ന സംവിധാനമാണ് ചൈന ശക്തമാക്കുന്നത്.

 

ചൈനയുടെ സൈബർസ്‌പേസ് റെഗുലേറ്ററായ Cyberspace Administration of China (CAC) നേരത്തെ തന്നെ മെഡിക്കൽ ‘സ്വയംമാധ്യമ’ അക്കൗണ്ടുകൾക്ക് യോഗ്യതാ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസി വിദഗ്ധർ, മെഡിക്കൽ ഗവേഷകർ തുടങ്ങിയവർ തങ്ങളുടെ പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളും സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. യോഗ്യതയില്ലാത്ത അക്കൗണ്ടുകൾക്ക് പ്രൊഫഷണൽ മെഡിക്കൽ സയൻസ് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിയന്ത്രണമുണ്ട്.

Very good movement from the Government

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

14 + two =