Skip to main content

SamikshaMedia

കണികതോട്ട് ജേക്കബ് കുര്യാക്കോസ് (70) അന്തരിച്ചു.

Share Now

കോട്ടയം: സാക്ഷരതാ മിഷൻ മുൻ സംസ്ഥാന കോ ഓർഡിനേറ്ററും കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി അംഗവുമായ കോട്ടയം ഈരയിൽക്കടവ് വാകശ്ശേരിൽ ലെയിൻ കണികതോട്ട് ജേക്കബ് കുര്യാക്കോസ് (70) അന്തരിച്ചു. സംസ്കാരം 31-10-2026 ശനിയാഴ്ച. ഭൗതികശരീരം രാവിലെ 8 മണിക്ക് കോട്ടയത്തെ ഭവനത്തിൽ കൊണ്ടുവരുന്നതും, ഉച്ചയ്ക്ക് 12.15ന് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച്, തുടർന്നു ഇടവക ദേവാലയമായ ചെങ്ങളം (പള്ളിക്കത്തോട്) സെന്റ് ആന്റണീസ് പള്ളിയിൽ 2.30 മണിക്ക് സംസ്കാരം കുടുംബക്കല്ലറയിൽ. ഭാര്യ: കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർപേഴ്സനും ബി. സി.എം. കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയുമായ ഡോ. പ്രഫ. ഗ്രേസമ്മ മാത്യു (കേരള പി.എസ്.സി. മുൻ മെമ്പർ).

 

മക്കൾ: ഹാർട്ടിൻ ജേക്കബ് (കാനഡ), ഡോ. ഹെയിലിൻ ജേക്കബ് (പാലാ മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം). മരുമക്കൾ: സ്നേഹ തോമസ് (വയനാട്) റിഞ്ചു രാജൻ മാത്യു (വടവാതൂർ) കൊച്ചുമക്കൾ: ജൂൺ, നൊവാന, ഇയാൻ

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

3 × three =