കൊടിയേറ്റത്തോടെ മിസിസാഗ സെന്റ് അൽഫോൻസാ കത്തീഡ്രൽ തിരുനാളിന് ഭക്തിനിർഭര തുടക്കം; നൊവേന ആത്മീയ പ്രഭയിൽ തുടരുന്നു

മിസിസാഗ: വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും ആത്മീയ ഉണർവിന്റെയും ദിനങ്ങൾക്ക് തുടക്കം കുറിച്ച് മിസിസാഗ സെന്റ് അൽഫോൻസാ സീറോ-മലബാർ കത്തീഡ്രലിന്റെ വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് ജൂലൈ 17-ന് കൊടിയേറ്റത്തോടെ ഭക്തിനിർഭരമായ തുടക്കമായി. വിശുദ്ധ കുർബാനയ്ക്കും കൊടിയേറ്റ ശുശ്രൂഷകൾക്കും വികാരി ജനറാൾ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ നേതൃത്വം നൽകി. മരണപ്പെട്ട ആത്മാക്കളുടെ ഓർമ്മദിനമായ ആദ്യദിനത്തിൽ വിശ്വാസികൾ പ്രാർത്ഥനാപൂർവം പങ്കുചേർന്നു.


ജൂലൈ 17 മുതൽ 26 വരെ നീളുന്ന തിരുനാൾ ദിനങ്ങൾ വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥനയുടെയും ആത്മീയ നവീകരണത്തിന്റെയും കുടുംബസൗഹൃദത്തിന്റെയും ദിനങ്ങളായി വിശ്വാസിസമൂഹം ആചരിക്കും.
ജൂലൈ 18-ന് കുട്ടികളുടെ ദിനം ആചരിക്കും. ടൊറോന്റോ സെന്റ് അഗസ്റ്റിൻ സെമിനാരിയുടെ റെക്ടർ Rev.Fr.Janil Chakiath മുഖ്യകാർമികനായിരിക്കും.
വാഹനങ്ങളുടെ ആശീർവാദവും കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനകളും നടക്കും.
ജൂലൈ 19-ന് 8.30 Am മുതിർന്നവരുടെയും പിതാമഹന്മാരുടെയും ദിനം ആചരിക്കും. മിസിസാഗ എപ്പാർക്കി ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ മുഖ്യാഘോഷകനായി വിശുദ്ധ കുർബാന അർപ്പിക്കും.
ജൂലൈ 20-ന് കുടിയേറ്റക്കാരെ പ്രത്യേകം അനുസ്മരിച്ച് വിശുദ്ധ കുർബാനയും നൊവേനയും. ശുശ്രൂഷകൾക്ക് മിസിസാഗ എപ്പാർക്കി ചാൻസലർ ഫാ. ഹാരോൾഡ് ജോസ് നേതൃത്വം നൽകും.
ജൂലൈ 21-ന് രോഗികളുടെയും നഴ്സുമാരുടെയും ദിനം ആചരിക്കും. ടൊറോന്റോ സെന്റ് മേരീസ് ക്നാനായാ ഇടവക വികാരി Rev.Fr.Mathew Meledath മുഖ്യകാർമികനായിരിക്കും.
ജൂലൈ 22-ന് തൊഴിലാളികളുടെ ദിനമായി ആചരിക്കുന്ന ശുശ്രൂഷകൾക്ക് മേരിമാതാ മേജർ സെമിനാരിലെ Rev. Fr.Sajan Pindiyan നേതൃത്വം നൽകും.
ജൂലൈ 23-ന് യുവജന ദിനത്തിൽ ക്ലെയർ ഓഫ് അസ്സീസി ഇടവകയിലെ Rev.Fr. Alvin Joys വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും കാർമികത്വം വഹിക്കും.

നൊവേന ഓരോ ദിവസവും സെന്റ് ജോസഫ്, സെന്റ് മേരി, സെന്റ് തോമസ്, സെന്റ് ആന്റണി തുടങ്ങി വിവിധ കുടുംബ യൂണിറ്റുകൾ നേതൃത്വം വഹിക്കും. കുടുംബങ്ങളുടെ സജീവ പങ്കാളിത്തം തിരുനാളിന്റെ പ്രത്യേകതയാണ്.
ജൂലൈ 24-ന് ദിവ്യകാരുണ്യ ദിനം പ്രത്യേകമായി ആചരിക്കും. ജപമാല, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന, നൊവേന എന്നിവയോടുകൂടിയ ശുശ്രൂഷകൾക്ക് Rev.Fr.Jojo Changanamthundathil, വികാരി ജനറാൾ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, ഫാ. ആന്റണി ഔസേപ്പ്, എന്നിവർ നേതൃത്വം നൽകും.
ജൂലൈ 25-ന് കുടുംബ ദിനം വൈകുന്നേരം 4.45-ന് പ്രദക്ഷിണത്തോടെയും തുടർന്ന് വൈകിട്ട് 5.00-ന് വിശുദ്ധ കുർബാനയോടെയും ആഘോഷിക്കും. Cardinal George Jacob Koovakad മുഖ്യകാർമികനായിരിക്കും. തുടർന്ന് കുടുംബസംഗമവും കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ജൂലൈ 26-ന് തിരുനാൾ ദിനം രാവിലെ 8.30-ന് വിശുദ്ധ കുർബാനയോടെയും രാവിലെ 10.30-ന് റാസ, തിരുനാൾ കുർബാനയോടെയും തിരുനാൾ സമാപിക്കും. തലശ്ശേരി ആർച്ച്ബിഷപ്പ് എമിരിറ്റസ് ഹിസ് ഗ്രേസ് മാർ ജോർജ് ഞാറലക്കാട്ട് മുഖ്യാഘോഷകനായി തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
മിസിസാഗ എപ്പാർക്കി ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, വികാരി ജനറാൾ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, ഫാ. ആന്റണി ഔസേപ്പ് എന്നിവരുടെ ആത്മീയ നേതൃത്വത്തിലും, ട്രസ്റ്റിമാരായ ജോയ്സ് ജോസഫ്, സണ്ണി കൈയാനിയിൽ എന്നിവരുടെയും വിവിധ കമ്മിറ്റികളുടെയും സേവനപങ്കാളിത്തത്തിലും തിരുനാൾ ആഘോഷങ്ങൾ പുരോഗമിക്കുകയാണ്.

6630 Turner Valley Road, Mississaugaയിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന ഈ തിരുനാൾ, മിസിസാഗ എപ്പാർക്കിയിലെ വിശ്വാസിസമൂഹത്തിന് ആത്മീയ നവീകരണത്തിന്റെയും കുടുംബ ഐക്യത്തിന്റെയും വിശ്വാസസാക്ഷ്യത്തിന്റെയും അനുഗ്രഹവേളയായി മാറും. വിശ്വാസികളെ കുടുംബസമേതം തിരുനാൾ ശുശ്രൂഷകളിൽ പങ്കുചേരാൻ സ്നേഹപൂർവ്വം ക്ഷണിച്ചിട്ടുണ്ട്.
![]()








Leave a Reply