SamikshaMedia

അവർ -സിജോ ചെമ്മണ്ണൂർ

അവർ നമ്മളല്ല, നമ്മുടെ കൂട്ടത്തിലുള്ളതല്ല
കൂട്ടുകൂടുവാൻ പാടില്ലാത്തവർ.
വ്യത്യസ്ഥരാണവർ ഭയക്കേണ്ടുന്നവർ
നമ്മുടെയെല്ലാം പിടിച്ചുപറിക്കുന്നവർ.
നമ്മുടെ നിറമല്ലവർക്ക്, ജാതിയും കുലങ്ങളും അന്യം
നമ്മുടെ ഭാഷയോ സംസ്കാര പാരമ്പര്യമോ ഇല്ലാത്തവർ

മനസ്സിനു കുറുകെ ഉയരുന്ന വേലികൾ കെട്ടി
നമ്മെ ഭരിക്കുന്ന പഴഞ്ചൻ പ്രയോഗം ഇന്നും ഫലപ്രദമായ് വിളയാടുന്നു.
അധികാരവും ഗർവ്വും വെറുപ്പിന്റെ രാഷ്ട്രീയങ്ങൾ ചമഞ്ഞു കോലമായ്‌ ആടുമ്പോൾ
ഒന്നുമറിയാതെ തുള്ളുന്ന കോമരങ്ങളായി
നമ്മൾ അതിൽ നിറഞ്ഞാടുന്നു.
‘അവർ’ നമ്മുടെ മുന്നിലെ പേടിസ്വപ്നമായി മാറുന്നു.
വേർപ്പെട്ടവരായി, തൊട്ടുകൂടാത്തവരായി, തീണ്ടിക്കൂടാത്തവരായി തീരുന്നു.
മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞ മുറിവുകൾ ജീർണ്ണിച്ചു മരവിച്ചിരിക്കുന്നു.
സ്നേഹത്തിൻ മരുന്നുമായ് മുറിവുണക്കാൻ വന്ന വൈദ്യന്മാരെ
എല്ലാം ക്രൂശിച്ചു ദൈവമാക്കി വെച്ചിരിക്കുന്നു.
അതിൽ നിന്നും മതത്തെയുണ്ടാക്കി
വെറുപ്പിൻ വൃണങ്ങൾ കുത്തിത്തുറക്കുന്നു.
സ്വയം ചിന്താശക്തിയും ആലോചനയും
മറ്റുള്ളവർക്കു പണയം വെക്കുന്ന കാലത്തോളം
നാം അടിമയായി കിടക്കുന്നു.
നമ്മളെ പോലെയാണു
അവരും.
നാം ഒന്നാണ് എന്ന സത്യം
‘അവരെ’ അലിയിച്ചു കളഞ്ഞിരുന്നെങ്കിൽ?

സിജോ ചെമ്മണ്ണൂർ

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

three + eight =