SamikshaMedia

‘ക്രൂശിൻ മറവിൽ’ ബൈബിൾ നാടകത്തിന് അണിയറയിൽ തുടക്കമായി; അടുത്ത മാസം വേദിയിലേക്ക്

Share Now

ആയവന: ആധുനിക സാങ്കേതികവിദ്യയുടെയും ആനുകാലിക സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഈശോയുടെ പീഡാസഹനവും ഉത്ഥാനവും ദൃശ്യാവിഷ്കരിക്കുന്ന പുതിയ ബൈബിൾ നാടകം ‘ക്രൂശിൻ മറവിൽ’ ഒരുങ്ങുന്നു.

വർണ്ണപ്പകിട്ടിന്റെ ബാനറിൽ വിസ്മയ ആർട്സ് നിർമ്മിക്കുന്ന ഈ നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് ആയവനയിൽ തുടക്കമായി.

പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാർ രാമപുരം ഭദ്രദീപം തെളിയിച്ചാണ് അണിയറ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഈശോയുടെ ഗത്സമൻ തോട്ടത്തിലെ പ്രാർത്ഥന മുതൽ ഉത്ഥാനം വരെയുള്ള ബൈബിൾ സംഭവങ്ങളാണ് പ്രേക്ഷകരുടെ മനസ്സിനെ തൊട്ടുണർത്തുന്ന രീതിയിൽ ഈ നാടകത്തിൽ പുനരാവിഷ്കരിക്കുന്നത്.

ജോസി കട്ടപ്പനയാണ് നാടകത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. സമകാലിക സാമൂഹിക സംഭവവികാസങ്ങളെ ബൈബിൾ പശ്ചാത്തലവുമായി കൂട്ടിയിണക്കി, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് നാടകം വേദിയിലെത്തിക്കുന്നത്

. ഇത്തരമൊരു പരീക്ഷണം ബൈബിൾ നാടക രംഗത്ത് ആദ്യമായാണെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
നാടകത്തിന്റെ പ്രൊഡക്ഷൻ മാനേജർ മജീഷ്യൻ മാത്യു കാവക്കാടാണ്. വരും മാസത്തോടെ ‘ക്രൂശിൻ മറവിൽ’ വിവിധ വേദികളിൽ പ്രദർശനത്തിന് എത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

eighteen − 5 =