SamikshaMedia

ഇന്ദിര ഗാന്ധിയും പിന്നിലായി, ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഭരണചക്രം തിരിച്ചവരിൽ രണ്ടാമനായി നരേന്ദ്ര മോദി

ഇന്ദിര ഗാന്ധിയും പിന്നിലായി, ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഭരണചക്രം തിരിച്ചവരിൽ രണ്ടാമനായി നരേന്ദ്ര മോദി; മുന്നിൽ നെഹ്റു മാത്രം
നെഹ്‌റുവിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ കാലയളവ് പ്രധാനമന്ത്രിയായിരുന്ന വ്യക്തിയായി മോദി മാറി.

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 4077 ദിവസം തുടർച്ചയായി അധികാരത്തിൽ തുടർന്ന റെക്കോർഡാണ് മോദി മറികടന്നത്.

പ്രധാനമന്ത്രിയായി 4078 ദിവസം പൂർത്തിയാക്കിയതോടെയാണ് ചരിത്രത്തിൽ ഇന്ദിരയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് മോദി എത്തിയത്. നരേന്ദ്ര മോദിയുടെ ഈ നേട്ടം രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവാണ് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി. നെഹ്റു 6130 ദിവസം തുടർച്ചയായി അധികാരത്തിൽ തുടർന്നതാണ് ഏറ്റവും ദൈർഘ്യമേറിയ കാലയളവെന്ന റെക്കോർഡ് സ്വന്തമാക്കിയത്.

വെള്ളിയാഴ്ച (ജൂലൈ 25, 2025) മോദി അധികാരത്തിൽ 4,078 ദിവസം പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ ഇന്ദിരാഗാന്ധി തുടർച്ചയായി 4,077 ദിവസം ഓഫീസിൽ ഉണ്ടായിരുന്നു.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

10 + eighteen =