SamikshaMedia

ലെസ്ബിയൻ മത്സരാർത്ഥികളെ ആക്ഷേപിച്ചതിനു ലക്ഷ്മിയോട് പൊട്ടിത്തെറിച്ചു മോഹന്‍ലാല്‍: ലക്ഷ്മി ഈ വിമർശനം എന്തുകൊണ്ട് അർഹിക്കുന്നു

Bigg Boss Malayalam
Share Now

ലെസ്ബിയൻ മത്സരാർത്ഥികളെ ആക്ഷേപിച്ചതിനു ലക്ഷ്മിയോട് പൊട്ടിത്തെറിച്ചു മോഹന്‍ലാല്‍: ലക്ഷ്മി ഈ വിമർശനം എന്തുകൊണ്ട് അർഹിക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ലെസ്ബിയന്‍ പങ്കാളികളായ ആദിലയ്ക്കും നൂറയ്ക്കുമെതിരെ സഹമത്സരാർത്ഥിയ ലക്ഷ്മി നടത്തിയ പരാമർശം നേരത്തെ തന്നെ വലിയ രീതിയില്‍ വിമർശനങ്ങള്‍ക്ക് വിധേയമായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഇത് ചോദ്യം ചെയ്ത മോഹന്‍ലാല്‍ സ്വീകരിച്ച നിലപാടിനും കൈയടികള്‍ ഉയരുകയാണ്.

ഇവിടെ സമൂഹത്തിൽ ഇറങ്ങി ജീവിക്കാൻ നിനക്കൊന്നും പറ്റില്ല. നിന്റെയൊന്നും വീട്ടിലേക്ക് പോലും കയറ്റാൻ കൊല്ലാത്തവരാണ് നീയൊക്കെ. ഞാൻ റെസ്‌പെക്ട് ചെയ്യില്ല.’ എന്നായിരുന്നു ലക്ഷ്മി ആദിലയ്ക്കും നൂറയ്ക്കുമെതിരെ നടത്തിയ പ്രസ്താവന. ‘നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്തത് എന്ന് പറയാൻ നിങ്ങൾക്ക് എന്തധികാരമുണ്ട്? ഞാൻ എന്റെ വീട്ടിൽ കയറ്റും അവരെ’ എന്നായിരുന്നു മോഹന്‍ലാല്‍ ഇതിന് നല്‍കിയ മറുപടി.

In Odp Verma
ഈ ഷോയുടെ പിന്നണിയിൽ നടക്കുന്നത് എന്തുമായിക്കോട്ടെ, മോഹൻലാൽ ഇന്ന് ആ പെൺകുട്ടികൾക്ക് വേണ്ടി സംസാരിച്ചത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നാണ് എപ്പിസോഡ് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ പറയുന്നത്. ഒപ്പം ആ കുട്ടികൾ കൈകൂപ്പി നിന്ന ആ കാഴ്ചയും മനസ്സ് നിറച്ചെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ കുറിച്ചത്. ഇരുണ്ട മനസുമായി ജീവിക്കാതെ എല്ലാവരെയും ഒരേപോലെ ചേർത്ത് നിർത്തുന്ന മനുഷ്യൻ. അതാണ് മോഹന്‍ലാലിനെ മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാക്കി മാറ്റി തീർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം, ഇത്രയും ദേഷ്യത്തിൽ എന്തായാലും ലാലേട്ടനെ കണ്ടിട്ടുണ്ടാകില്ലെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു.. ഷോയിലെ ലെസ്ബിയന്‍ കപ്പിള്‍ ആയ ആദിലയെയും നൂറയെയും കുറിച്ച്‌ മോശമായി പരാമര്‍ശിച്ചതിന് ലക്ഷ്മിയെയും മസ്താനിയെയുമാണ് മോഹന്‍ലാല്‍ കുടയുന്നത്. സമൂഹത്തില്‍ ഇറങ്ങി നടക്കാൻ സാധിക്കാത്തവള്‍മാർ, അവരുടെ സപ്പോർട്ട് വാങ്ങി നില്‍ക്കേണ്ട കാര്യം തനിക്കില്ല, നിന്റെയൊന്നും വീട്ടില്‍ പോലും ഇവളുമാരെ കയറ്റില്ല എന്നൊക്കെയായിരുന്നു ആദിലയെയും നൂറയെയും കുറിച്ചുള്ള ലക്ഷ്മിയുടെ പരാമര്‍ശം. ആരാണ് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍ എന്നാണ് പുറത്തെത്തിയ പ്രൊമോയില്‍ ലക്ഷ്മിയോട് മോഹന്‍ലാല്‍ ആദ്യം ചോദിക്കുന്നത്. എന്താണ് ലക്ഷ്മി? ഇതിന് ഉത്തരം തന്നേ പറ്റൂ, മോഹന്‍ലാല്‍ തുടര്‍ന്ന് പറയുന്നു.

വ്യക്തിപരമായി അതിനോട് (സ്വവര്‍ഗാനുരാഗത്തോട്) വിയോജിപ്പുണ്ട് എന്നാണ് ഇതിന് ലക്ഷ്മിയുടെ മറുപടി. നിങ്ങളുടെ വിയോജിപ്പ് അവര്‍ക്ക് എന്താ? നിങ്ങളുടെ ചിലവില്‍ ജീവിക്കുന്നവരാണോ? ഞാന്‍ എന്‍റെ വീട്ടില്‍ കയറ്റുമല്ലോ അവരെ. ഇത്തരം കമന്‍റുകള്‍ സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍…, എന്നാണ് ഇതിനുള്ള മോഹന്‍ലാലിന്‍റെ മറുപടി. പിന്നാലെ എന്താണ് കുഴപ്പമെന്ന് മസ്താനിയോട് ചോദിക്കുകയാണ് മോഹന്‍ലാല്‍.
ഇത് (സ്വവര്‍ഗാനുരാഗം) നോര്‍മലൈസ് ചെയ്യുന്നതിനോട് തനിക്കും താല്‍പര്യമില്ലെന്നാണ് മസ്താനിയുടെ മറുപടിയെന്നും ആ ബിഗ് ബോസ് ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

മറ്റുള്ള ആര്‍ക്കും പ്രശ്നമില്ലല്ലോ, നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മാത്രം എന്താണ് പ്രശ്നം. നിന്‍റെയൊക്കെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമുണ്ട്? എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്. ഇറങ്ങി പൊക്കോളൂ, ഷോയില്‍ നിന്ന് ഇറങ്ങി പൊക്കോളൂ, എന്ന് രോഷാകുലനായി പറയുകയാണ് മോഹന്‍ലാല്‍. ഇത് കേട്ട് അമ്പരന്ന് നില്‍ക്കുന്ന മസ്താനിയെയും ലക്ഷ്മിയെയും പ്രമോയില്‍ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ വൈല്‍ഡ് കാർഡ് ആയി എത്തിയ താരങ്ങളില്‍ ഒരാളാണ് ലക്ഷ്മി. തുടക്കത്തില്‍ മികച്ച മത്സരാർത്ഥിയെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും പിന്നീട് തുടർച്ചയായി വിവാദങ്ങളില്‍പ്പെടുന്നതാണ് കാണാന്‍ കഴിയുന്നത്. ആദിലയേയും നൂറയേയും ലക്ഷ്യമിട്ട് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവർ എന്ന അധിക്ഷേപകരമായ പരാമർശം വരെ ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതോടൊപ്പം തന്നെയാണ് ഒനീല്‍ മസ്താനിയോട് മോശമായി പെരുമാറിയെന്ന തരത്തിലുള്ള ആരോപണവും ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. Algorithm Nehru late fee

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

seventeen − one =