SamikshaMedia

സാന്റി മാത്യു: ഫൊക്കാനയുടെ പ്രത്യേക പുരസ്കാരം നേടി

Share Now

ആഗോളതലത്തിൽ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന നിരവധി സംഘടനകളുടെ നട്ടെല്ലായി വർത്തിക്കുന്ന തൊടുപുഴക്കാരൻ സാൻറ്റി മാത്യു വിനെ അറിയാത്തവർ ചുരുക്കം. നാട്ടിലും വിദേശത്തും വിവിധ മലയാളി കൂട്ടായ്മകളുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചുകൊണ്ട് മനുഷ്യസ്നേഹത്തിന്റെയും അനുകമ്പയുടെയും ജനോപകാരപ്രദമായ വിവിധ പദ്ധതികൾ വിഭാവന ചെയ്തു പ്രാവർത്തികമാക്കുന്നതിൽ സദാ ജാഗരൂകനാണ് സാന്റി മാത്യു എന്ന ഈ ജനപ്രിയൻ. വിവിധ വിഷയങ്ങളിൽ ടീവീ ചാനലുകൾ അവതരിപ്പിക്കുന്ന ചർച്ചകളിലൂടെ തന്റെ രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധതകളും കാഴ്ചപ്പാടുകളും മലയാളികൾക്കു സുപരിചിതമാണ്.

തന്റെ സേവനങ്ങളുടെ അംഗീകാരമായി ഔട്ട്‍സ്റ്റാൻഡിങ് ഡീലർ അവാർഡ് 2002, ബെസ്റ്റ് ബിസിനസ്സ്മാൻ അവാർഡ് 2004, ഡബ്ല്യൂ എം സി സ്വിറ്റ്സർലൻഡ് നൽകിയ “ഇന്റർനാഷണൽ അവാർഡ് ഫോർ ബെസ്റ്റ് സോഷ്യൽ ആക്റ്റിവിസ്റ്റ് “ തുടങ്ങിയ ശ്രേഷ്ഠ പുരസ്കാരങ്ങൾ മുമ്പ് നേടിയിട്ടുണ്ട്. നൈസർഗ്ഗിക പരിസ്ഥിതി സംരക്ഷണത്തിലും, ഊര്ജ്ജ സംരക്ഷണത്തിലും ഊര്ജ്ജ കാര്യക്ഷമതയിലും മികച്ച പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ, സാന്റി എനെര്ജി കൺസേർവേഷൻ സൊസൈറ്റി എന്ന സംഘടനയുടെ പി ആർ ഓ യും പിന്നീട് ന്റെ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ച കാലയളവിൽ ജനപ്രീതി നേടിയ ഒട്ടനവധി പദ്ധതികൾ പ്രാവർത്തികമാക്കിയ ചരിത്രം മറക്കാനാവില്ല.

കേരളത്തിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന റോഡപകടങ്ങളിൽ പെടുന്നവരിൽ നിരവധി പേരെ രക്ഷപെടുത്തി പുനരധിവസിപ്പിക്കുന്നതിൽ സാൻറ്റിയുടെ നേതൃത്വത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങളും  അതുമായി ബന്ധപ്പെട്ട അനവധി റോഡ് സേഫ്റ്റി ടിവി ചർച്ചകളും  ഇന്നത്തെ തലമുറയ്ക്ക് മാതൃകാപരമാണ്‌. സൗമ്യ എന്ന നമ്മുടെ സഹോദരി നിഷ്ഠൂരം കൊല്ലപ്പെട്ടപ്പെട്ടപ്പോൾ ജുഡീഷ്യൽ,എക്സിക്യൂട്ടീവ്,ലെജിസ്ലേറ്റീവ് സിസ്റ്റത്തിന്റെ ലാപ്സ് ചൂണ്ടിക്കാട്ടിയുള്ള തീപാറുന്ന ചർച്ച അക്കാലത്ത് ഏറ്റവും ഉയർന്ന റേറ്റിങ് നേടിയിട്ടുള്ള ടെലികാസ്റ്റുകളിൽ ഒന്നായി മാറിയിരുന്നു. 1872 ലെ മോഡിഫൈ ചെയ്യപ്പെടാത്ത ഇന്ത്യൻ എവിഡൻസ് ആക്ടിനെക്കുറിച്ചും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു, കൈരളി ചാനൽ നടത്തിയിരുന്ന ഫുഡ് സേഫ്റ്റി ചർച്ചകളിൽ തീരാരോഗികളാക്കുന്ന നീചന്മാർക്കെതിരെയും വാളോങ്ങിയിരുന്നു, നിഷ്കളങ്കരായ നമ്മുടെ സ്ത്രീകളെ വീട്ടുജോലിക്കെന്നും പറഞ്ഞു ഗൾഫ് നാടുകളിൽ എത്തിച്ചു ചതിവിൽപ്പെടുത്തുന്ന റാക്കറ്റുകൾക്കെതിരെ അമൃത ടിവിയിലെ “കഥയല്ല ജീവിതം” ഏഴ് എപ്പിസോഡുകളായി അവതരിപ്പിച്ചിരുന്നു, ഉന്നത റേറ്റിങ് ഉണ്ടായിരുന്ന ഏഷ്യാനെറ്റിലെ നമ്മൾത്തമ്മിൽ എന്ന ജനപ്രിയ പരിപാടിയിൽ കൊച്ചു കുഞ്ഞുങ്ങളെ വൃത്തികേടുകളിലേക്കു  നയിക്കുന്ന നരാധമൻമാർക്കെതിരെ ചൈൽഡ് abuse ചർച്ചകളിലും, ലോകത്തിലെ ഏറ്റവും ഉയർന്ന സിസ്സേറിയൻ നിരക്കുള്ള നമ്മുടെ നാട്ടിലെ ആശുപത്രി കൊള്ളയ്ക്കെതിരെ വാട്ടർ ബെർത് ചർച്ചകളിലും സാന്റി മാത്യുവിന്റെ ആഗോള  പഠനങ്ങൾ തർക്കരഹിതമായി അവതരിപ്പിച്ചിരുന്നു, അമൃത ടിവിയിൽ മണിയൻ പിള്ള  രാജു അവതരിപ്പിച്ചിരുന്ന റോഡ് സുരക്ഷാ ചർച്ചകളിലും പ്രധാനപാനലിസ്റ്റായിരുന്നു സാന്റി മാത്യു.

ഫൊക്കാനയുടെ അംഗങ്ങൾക്ക് കൊച്ചി അന്തർദേശീയ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ 10% ഡിസ്‌കൗണ്ട് ലഭിക്കുന്ന നൂതന സംവിധാനത്തിന് വഴിയൊരുക്കിയത് സാൻറി മാത്യുവിന്റെ അനുപമമായ ശ്രമത്തിലൂടെയാണ്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ മലയാളി സംഘടനയായ ഫൊക്കാനയുടെ ത്രിദിന കേരളാ കൺവെൻഷൻ, കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ സമാപിക്കുമ്പോൾ, സാന്റി മാത്യുവിന് പ്രത്യേക പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.

പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹു: എക്സൈസ്,ദേവസ്വം മന്ത്രി ശ്രീ വിഎൻ വാസവൻ ആണ് അവാർഡ് ദാനം നിർവഹിച്ചത്. ചടങ്ങിൽ സുപ്രസിദ്ധ സവിധായകൻ പദ്മവിഭൂഷൺ ശ്രീ അടൂർ ഗോപാലകൃഷ്ണൻ, ശ്രീ മോഹൻകുമാർ IAS, synthyte ലിമിറ്റഡ് മാനേജിങ് ഡയറക്ടർ Dr വിജു ജേക്കബ്, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ Fr Dr ബിനു കുന്നത്ത്, MGM എഡ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ Dr ഗീവർഗീസ് യോഹന്നാൻ, ചാരിറ്റി പ്രവർത്തക ഷീബ അമീർ എന്നിവർക്കും അവാർഡ് നൽകപ്പെട്ടു. ബഹു: വാട്ടർ റിസോഴ്സ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ, റിട്ടയർഡ് IFS ഓഫീസർ ശ്രീ വേണു രാജാമണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഡോ. മാത്യു ജോയ്സ്, ന്യൂസ്  റിപ്പോട്ടർ, ലാസ് വേഗാസ്

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

two × 5 =