Skip to main content

SamikshaMedia

മിസിസാഗാ എപ്പാർക്കി പ്രൊഫഷണൽ ഫോറം: സമൂഹശക്തീകരണത്തിനും നേതൃവികസനത്തിനും പുതിയ ദിശ

Share Now

മിസിസാഗാ: സമൂഹത്തിന്റെ ഭാവി വളർച്ച, നേതൃത്വവികസനം, പുതുതായി കാനഡയിലെത്തുന്ന കുടുംബങ്ങളുടെ ശക്തീകരണം, രാജ്യനിർമ്മാണത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പങ്കാളിത്തം എന്നിവ ലക്ഷ്യമാക്കി മിസിസാഗാ സീറോ-മലബാർ എപ്പാർക്കിയുടെ പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച യോഗം ശ്രദ്ധേയമായി.

സി.എം.സി. സിസ്റ്റർ ജോസിയുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.

യോഗം ഉദ്ഘാടനം ചെയ്ത വികാരി ജനറാൾ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, വിശ്വാസത്തോടൊപ്പം സമൂഹസേവനവും നേതൃത്വവും കൈകോർക്കുമ്പോഴാണ് ശക്തമായ ഒരു സമൂഹം രൂപപ്പെടുന്നതെന്ന് ഓർമ്മിപ്പിച്ചു. തുടർന്ന് ഫാ. ജസ്റ്റിൻ ആത്മീയ സന്ദേശം നൽകി. ഐക്യം, വിശ്വാസം, സേവന മനോഭാവം എന്നിവ സമൂഹത്തിന്റെ അടിസ്ഥാനശക്തികളാണെന്നും, ഓരോ കുടുംബവും സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

50,000 അംഗങ്ങളുള്ള സമൂഹത്തിന് നേതൃവെല്ലുവിളി

കാനഡയിലെ സീറോ-മലബാർ സമൂഹം അൻപതിനായിരത്തിലധികം അംഗങ്ങളായി വളർന്നിട്ടും, പൊതുരംഗത്തും രാഷ്ട്രീയത്തിലും വിവിധ നേതൃത്വമേഖലകളിലും സമൂഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്ന് യോഗം വിലയിരുത്തി. കഴിവും പ്രതിബദ്ധതയുമുള്ള വ്യക്തികളെ കണ്ടെത്തി പരിശീലിപ്പിച്ച് നേതൃത്വത്തിലേക്ക് ഉയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി ചർച്ചയിൽ ഉയർന്നു.

ദൈവത്തിന്റെ കരങ്ങളിൽ മനോഹരമായൊരു സമൂഹം

പുതുതായി എത്തിച്ചേരുന്ന കുടുംബങ്ങളും യുവജനങ്ങളും സമൂഹത്തിന്റെ വളർച്ചയ്ക്ക് പുതിയ ഊർജ്ജം പകരുന്ന സാഹചര്യത്തിൽ, ഈ വളർച്ച വെറും അംഗസംഖ്യയിലല്ല, മറിച്ച് ദൈവത്തിന്റെ കരങ്ങളിൽ സ്നേഹവും സേവനവും വിശ്വാസവും നിറഞ്ഞ മനോഹരമായൊരു സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കായിരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

സമൂഹശക്തീകരണവും നേഷൻ ബിൽഡിംഗും

സമൂഹശക്തീകരണത്തിനായുള്ള മെന്റർഷിപ്പ് പദ്ധതികൾ, കഴിവ് വികസനം, പുതുതായി എത്തുന്നവർക്കുള്ള പിന്തുണാ സംവിധാനങ്ങൾ, തൊഴിൽധാർമ്മികതയും പ്രവർത്തനശീലവും വളർത്തൽ, കൃത്രിമബുദ്ധി (AI) സൃഷ്ടിക്കുന്ന തൊഴിൽമേഖലയിലെ മാറ്റങ്ങൾ, അധിക വരുമാന മാർഗങ്ങൾ കണ്ടെത്തൽ, സംരംഭകത്വവും ബിസിനസ് സംരംഭങ്ങളും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.

ഫോറം കോർഡിനേറ്റർ: തോമസ് വർഗീസ്

CEY Representative (Social Coordinators): മിജേഷ് V.S

നാഷണൽ യൂത്ത് കോർഡിനേറ്റർ: പ്രീതി

ഡയോസിസ് കോർഡിനേറ്റർ: സിജു മാത്യു

കൂടാതെ, St. Alphonsa Cathedral-ന്റെ CEY Representative Forum Nominee ആയി ജോജോ വില്ലന്താനം തിരഞ്ഞെടുക്കപ്പെട്ടു.

മെന്റർഷിപ്പ് സംസ്കാരം സമൂഹത്തിന്റെ ഭാവിക്ക് അനിവാര്യം

കൈക്കാരൻ സണ്ണി കയ്യാനിയിൽ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കഴിവുകൾ കണ്ടെത്തി വളർത്താൻ മെന്റർഷിപ്പ് സംസ്കാരം വളർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും പരസ്പരം കൈപിടിച്ചുയർത്തുകയും ചെയ്യുന്ന സമൂഹമാണ് വരുംതലമുറയ്ക്ക് ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.

ജോയ്സ് ജോസഫ് നന്ദിപ്രസംഗം നടത്തി.

ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിലിന്റെ സമാപന ആശീർവാദത്തോടെ യോഗം അവസാനിച്ചു. സമൂഹശക്തീകരണവും നേതൃത്വവികസനവും കൈവരിക്കാൻ ദീർഘകാല പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന ആത്മവിശ്വാസമാണ് യോഗം പങ്കുവെച്ചത്.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

13 − six =